പൊറുക്കാൻ കഴിയാത്ത തെറ്റാണതെന്നും ചാക്കോച്ചൻ ചിത്രത്തിന്റെ നിര്‍മാതാവ് ചൂണ്ടിക്കാട്ടുന്നു.
കുഞ്ചാക്കോ ബോബൻ നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് 'പദ്‍മിനി'. സെന്ന ഹെഗ്‍ഡെയാണ് ചിത്രത്തിന്റെ സംവിധാനം. 'പദ്‍മിനി'യുടെ പ്രമോഷനുമായി ചാക്കോച്ചൻ സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് നിര്‍മാതാക്കള്‍ എത്തിയത് വിവാദമായി മാറിയിരുന്നു. ഇപ്പോഴിതാ കുഞ്ചാക്കോ ബോബൻ നായകനായ ചിത്രം 'ഭയ്യാ ഭയ്യാ'യുടെ നിര്‍മ്മാതാവ് ഹൗളി പോട്ടൂര്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധയാകര്‍ഷിക്കുകയാണ്.
'അയാളെ ഇങ്ങനെ കല്ലെറിയരുത്, പൊറുക്കാൻ കഴിയാത്ത തെറ്റാണത്' എന്ന തലക്കെട്ടോടെയൊണ് കുറിപ്പ്. എന്റെ പേര് ഹൗളി പോട്ടൂർ. 'മഞ്ഞുപോലൊരു പെൺകുട്ടി', 'പളുങ്ക്', 'പരുന്ത്', 'ഫോട്ടോഗ്രാഫർ, 'രാപ്പകൽ' തുടങ്ങി പന്ത്രണ്ട് മലയാള സിനിമകളുടെ നിർമാതാവാണ്. ഞാൻ ഒടുവിൽ ചെയ്‍ത ചിത്രം ആയിരുന്നു 'ഭയ്യാ ഭയ്യാ'.
ഇപ്പോൾ രൂക്ഷമായ സൈബർ ആക്രമണം നേരിടുന്ന കുഞ്ചാക്കോ ബോബനായിരുന്നു നായകൻ. 'ഭയ്യാ ഭയ്യാ' സാമ്പത്തികമായി വിജയമായിരുന്നില്ല. നിർമാതാവ് എന്ന നിലയിൽ നഷ്‍ടമായിരുന്നു. അന്ന് തകർന്നുപോയ എന്നെ തേടി ഒരു ഫോൺകോൾ വന്നു. കുഞ്ചാക്കോ ബോബന്റെ കോൾ. അന്ന് അയാൾ പറഞ്ഞ വാക്ക് ഇന്നും മനസിലുണ്ട്. ചേട്ടാ വിഷമിക്കേണ്ട, ഞാൻ ഒപ്പമുണ്ട്. നമുക്കിനിയും സിനിമ ചെയ്യണം. വിളിച്ചാൽ മതി. ഞാൻ വന്ന് ചെയ്യാം.
അന്ന് ആ വാക്കുകൾ തന്ന ആശ്വാസം ചെറുതല്ല. തകർന്നിരുന്ന എനിക്ക് ഉയിർത്തെണീക്കാനുള്ള ആത്മവിശ്വാസം അതിലുണ്ടായിരുന്നു. എനിക്ക് ഒന്നേ പറയുന്നുള്ളൂ. ഞാൻ ഇനിയും സിനിമ ചെയ്യും. അതിൽ കുഞ്ചാക്കോ ബോബനും ഉണ്ടായിരിക്കും. സ്നേഹത്തോടെ ഹൗളി പോട്ടൂർ.
'പദ്‍മിനി'ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദീപു പ്രദീപിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. ശ്രീരാജ് രവീന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. കുഞ്ചാക്കോ ബോബനോടൊപ്പം അപർണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് തുടങ്ങിയവരും 'പദ്‍മിനി'യില്‍ വേഷമിട്ടിരിക്കുന്നു.
Read More: 'ദളപതി 68'ന്റെ ഓഡിയോ, തമിഴ് സിനിമാ ചരിത്രത്തില്‍ റെക്കോര്‍ഡ്
'ഉള്ളിൽ ദേഷ്യം വച്ച് ആരെയും കെട്ടിപ്പിടിക്കാൻ എനിക്ക് പറ്റില്ല', ശോഭ വിശ്വനാഥ്
