പ്രഭാസ് നായകനാകുന്ന രാജാ സാബിനെ കുറിച്ച് നിര്‍മാതാവ് വെളിപ്പെടുത്തുന്നു.

പ്രഭാസിന്റേതായി കല്‍ക്കി 2898 എഡി സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. അതിനിടയില്‍ പ്രഭാസിന്റെ രാജാ സാബെന്ന ചിത്രവും പ്രേക്ഷകര്‍ കാത്തിരിക്കുന്നതാണ്. രാജാ സാബ് പ്രേക്ഷകര്‍ക്ക് ഒരു ദൃശ്യ വിസ്‍മയം ആയിരിക്കും എന്നാണ് നിര്‍മാതാവ് അടുത്തിടെ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടത്. മികച്ച വിഎഫ്‍ക്‍സായിരിക്കും പ്രഭാസിന്റേതായി വരാനിരിക്കുന്ന ചിത്രത്തിന്റേത് എന്നും ഉള്ളടക്കം ഞെട്ടിക്കുന്ന ഒന്നായിരിക്കും എന്നും നിര്‍മാതാവ് വിശ്വ പ്രസാദ് അഭിപ്രായപ്പെട്ടു.

സംവിധാനം നിര്‍വഹിക്കുന്നത് മാരുതിയാണ്. സംഗീതം തമനുമാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് കാര്‍ത്തിക് പളനിയാണ്. നിധി അഗര്‍വാളും മാളവിക മോഹനനും ചിത്രത്തില്‍ നായികമാരാകും.

കല്‍ക്കി 2898 എഡിയുടെ കഥ സംവിധായകൻ നാഗ് അശ്വിൻ സൂചിപ്പിച്ചത് പ്രഭാസിന്റെ ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും പ്രഭാസിന്റെ കല്‍ക്കി 2898 എഡിയുടെ പ്രമേയം. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയ സംവിധായകൻ നാഗ് അശ്വിൻ പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ കഥ 6000 വര്‍ഷങ്ങളിലായി വ്യാപരിച്ച് നില്‍ക്കുന്നതായിരിക്കും എന്നും പറഞ്ഞു. കല്‍ക്കി 2989 എഡിക്ക് ഒമ്പത് ഭാഗങ്ങളുണ്ടാകും എന്ന് നടൻ അഭിനവ് ഒരു അഭിമുഖത്തില്‍ പറഞ്ഞതായി ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു.

ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിൻ ഒരുക്കുന്ന കല്‍ക്കി 2898 എഡിയുടെ ടീസറിന് ഒരു മിനിട്ടും 23 സെക്കൻഡുമാണ് ദൈര്‍ഘ്യമെന്നും വൈകാാതെ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ദീപീക പദുക്കോണ്‍ നായികയാകുമ്പോള്‍ പ്രഭാസ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉലകനായകൻ കമല്‍ഹാസനൊപ്പം അമിതാഭ് ബച്ചനും എത്തുന്നുണ്ട് എന്നതും ആരാധകരെ ആവേശത്തിലാക്കുന്ന വാര്‍ത്തയാണ്. പ്രഭാസ് നായകനാകുന്നത് ടൈം ട്രാവല്‍ സിനിമ അല്ല എന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ വ്യക്തമാക്കിയിരുന്നു. സംവിധായകൻ നാഗ് അശ്വിൻ തിരക്കഥാകൃത്തുമായ ചിത്രത്തിന്റെ പിആര്‍ഒ ശബരിയാണ്.

Read More: ഇന്ത്യൻ നടൻമാരില്‍ സമ്പത്തില്‍ ഒന്നാമൻ ആര്?, ഞെട്ടിക്കുന്ന ആസ്‍തിയുമായി തെന്നിന്ത്യയുടെ രജനികാന്തും രാം ചരണും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക