രക്തചന്ദനക്കടത്തുകാരന്‍ പുഷ്പരാജിന്‍റെ കഥയുമായി എത്തിയ അല്ലു അര്‍ജുന്‍ ചിത്രമായിരുന്നു പുഷ്പ.
അല്ലു അർജുന്റെ അഭിനയ ജീവിതത്തിലെ കരിയർ ബ്രേക്ക് ചിത്രമാണ് പുഷ്പ(Pushpa 2). ഡിസംബർ പതിനേഴിന് തിയറ്ററുകളിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ മിന്നും പ്രകടനമായിരുന്നു കാഴ്ചവച്ചത്. നിലവിൽ പുഷ്പയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. എന്നാൽ രണ്ടാംഭഗത്തിന്റെ ചിത്രീകരണം നിർത്തിവച്ചതായി അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. കെജിഎഫ് 2ൽ(KGF 2 ) നിന്നും പ്രചോദനം ഉൾക്കൊണ്ട് കൊണ്ട് തിരക്കഥയിൽ മാറ്റം വരുത്തുമെന്നായിരുന്നു വിവരം. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് വൈ. രവിശങ്കർ.
കെജിഎഫ് 2 ഒരിക്കലും പുഷ്പയെ ബാധിക്കില്ല. സുകുമാർ നേരത്തെ തയ്യാറാക്കിയ തിരക്കഥയിൽ മാറ്റങ്ങളും ഉണ്ടാകില്ല. ഹൈ വോൾട്ടേജ് തിരക്കഥയാണ് കയ്യിലുള്ളത്. മനോഹരമായി തന്നെ അദ്ദേഹം അത് ചിത്രീകരിക്കും. രണ്ടാം ഭാഗത്തിന്റെ ലൊക്കേഷനുകൾ തേടാൻ ഒന്നൊന്നര മാസമെടുക്കും. ആദ്യ ഭാഗം ചിത്രീകരിച്ച അതേ വനം തന്നെയായിരിക്കും രണ്ടാംഭാഗത്തിനും പശ്ചാത്തലമാവുകയെന്നും രവിശങ്കർ പറഞ്ഞു. പിങ്ക് വില്ലയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Read Also: Pushpa : കെജിഎഫിനും മേലെയാകണം; തിരക്കഥ മാറ്റിയെഴുതാൻ സംവിധായകൻ, പുഷ്പ രണ്ടാം ഭാഗം ഷൂട്ടിങ് നിർത്തി
രക്തചന്ദനക്കടത്തുകാരന്‍ പുഷ്പരാജിന്‍റെ കഥയുമായി എത്തിയ അല്ലു അര്‍ജുന്‍ ചിത്രമായിരുന്നു പുഷ്പ. ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം ചിത്രം നേടിയിരുന്നു. ഹിന്ദിയില്‍ നിന്ന് മാത്രം 200 കോടി രൂപയാണ് ചിത്രം നേടിയത്. പ്രേക്ഷക നിരൂപക പ്രശംസകൾ നേടിയ പുഷ്പ ജനുവരി ഏഴിന് ആമസോൺ പ്രൈമിൽ റിലീസ് ഹിന്ദി പതിപ്പ് ഒഴിവാക്കി റിലീസ് ചെയ്തിരുന്നു.
തെലുങ്കിനൊപ്പം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളില്‍ സിനിമ ലഭ്യമാകും. രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തിയത്.രണ്ടാം ഭാഗം ജൂലൈ മുതൽ ആരംഭിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
