Asianet News MalayalamAsianet News Malayalam

പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ നിർമ്മാതാവാകുന്നു; ആദ്യ ചിത്രത്തിൽ നായകൻ ഫഹദ് ഫാസില്‍

ഫഹദ് ഫാസിലും, ജോജു ജോർജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ബാദുഷാ സിനിമാസിന്റെ ബാനറില്‍ ബാദുഷ,ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിർമ്മിക്കുക

production controller badusha producing new movie
Author
Kochi, First Published Nov 1, 2019, 12:42 PM IST

ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പ്രൊഡക്ഷൻ കണ്‍ട്രോളറായി പ്രവർത്തിച്ച ബാദുഷ നിര്‍മ്മാതാവുന്നു. ഫഹദ് ഫാസിലും, ജോജു ജോർജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ബാദുഷാ സിനിമാസിന്റെ ബാനറില്‍ ബാദുഷ,ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിർമ്മിക്കുക.

വി കെ പ്രകാശ്, വൈശാഖ്, വേണു,മഹേഷ് നാരായണന്‍, തുടങ്ങിയ ഒട്ടേറെ പ്രശസ്ത സംവിധായകരുടെ അസോസിയേറ്റായി പ്രവർത്തിച്ചിട്ടുള്ള സജിമോന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് റാഫിയാണ്. അടുത്ത വർഷം ആദ്യം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ ഒട്ടേറെ മുൻ നിര നടന്മാരും അണിനിരക്കുന്നുണ്ട്. എം പത്മകുമാർ സംവിധാനം ചെയ്ത വർഗം എന്ന ചിത്രത്തിലൂടെ പ്രൊഡക്ഷൻ കണ്‍ട്രോളറായ ബാദുഷ മോഹൻലാൽ മമ്മൂട്ടിയടക്കമുള്ള താരങ്ങളുടെ സിനിമകളിലെ സ്ഥിരം പ്രൊഡക്ഷൻ കണ്‍ട്രോളറാണ്.

 

Follow Us:
Download App:
  • android
  • ios