പുഷ്‍പ 2 അണിയറയില്‍ ഒരുങ്ങുകയാണ്
വന്‍ വിജയം നേടിയ ചില ചിത്രങ്ങള്‍ അവയുടെ വാര്‍ഷികങ്ങള്‍ക്കും മറ്റും തിയറ്ററുകളില്‍ റീ റിലീസ് ചെയ്യുന്നത് ഹോളിവുഡില്‍ അപൂര്‍വ്വമല്ല. എന്നാല്‍ ഇന്ത്യന്‍ സിനിമയില്‍ അത് അത്ര സാധാരണമല്ല. ഇപ്പോഴിതാ ഒരു തെന്നിന്ത്യന്‍ ചിത്രം അതിന്റെ റിലീസിന്‍റെ ഒന്നാം വാര്‍ഷികത്തിന് വീണ്ടും തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. മറ്റൊന്നുമല്ല, അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ ദ് റൈസ് ആണ് തിയറ്ററുകളിലേക്ക് വീണ്ടും എത്തുക. റിലീസിന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തിലാണ് ചിത്രത്തിന്‍റെ റീ റിലീസ്.
കേരളത്തില്‍ ചിത്രം വിതരണം ചെയ്‍ത ഇ 4 എന്റര്‍ടെയ്ന്‍മെന്‍റ് ആണ് റിലീസ് ദിനമായ ഡിസംബര്‍ 17 ന് പുഷ്പ 1 വീണ്ടും കേരളത്തിലെ തിയറ്ററുകളില്‍ എത്തിക്കുക. മലയാളം പതിപ്പ് ആണ് പ്രദര്‍ശിപ്പിക്കുക. വിവരം അറിയിച്ചുകൊണ്ടുള്ള പോസ്റ്ററും വിതരണക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. കേരളത്തിലും പുറത്തുമുള്ള അല്ലു അര്‍ജുന്‍ ആരാധകര്‍ ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുന്നുമുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യന്‍ റിലീസുകളില്‍ ഏറ്റവും ശ്രദ്ധേയ വിജയങ്ങളില്‍ ഒന്നായിരുന്നു അല്ലു അര്‍ജുന് ടൈറ്റില്‍ റോളില്‍ എത്തിയ പുഷ്‍പ. ഫഹദ് ഫാസില്‍ പ്രതിനായകനായെത്തിയ ചിത്രത്തില്‍ രശ്മിക മന്ദാനയായിരുന്നു നായിക. കൊവിഡിനു ശേഷം ബോളിവുഡ് ചിത്രങ്ങളുടെ പരാജയം തുടര്‍ക്കഥയായപ്പോള്‍ പുഷ്പയുടെ ഹിന്ദി പതിപ്പ് 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. രണ്ട് ഭാഗങ്ങളായുള്ള ഫ്രാഞ്ചൈസിയാണെന്ന് നേരത്തേ അറിയിച്ചിരുന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ക്കിടയില്‍ അന്നു മുതല്‍ കാത്തിരിപ്പ് ഉള്ളതാണ്. ഓഗസ്റ്റ് 22 ന് ഹൈദരാബാദിലാണ് ചിത്രത്തിന് ആരംഭം കുറിച്ചിരുന്നു.
ALSO READ : 'സിനിമ സംവിധാനം ചെയ്യാന്‍ പോലും കോഴ്സ് പഠിച്ചിട്ടില്ല'; പ്രതികരണവുമായി ജൂഡ് ആന്‍റണി
ആദ്യ ഭാഗം വന്‍ വിജയം നേടിയതുകൊണ്ടുതന്നെ മുന്‍പ് കെജിഎഫ് സീക്വലിന് ഉണ്ടായിരുന്നതുപോലെ ഒരു പാന്‍ ഇന്ത്യന്‍ കാത്തിരിപ്പ് പുഷ്പ 2 നായും ഉണ്ട്. ഇത് മനസിലാക്കി ആദ്യ ഭാഗത്തേക്കാള്‍ കൂടുതല്‍ വലുതും ഗംഭീരവുമായിരിക്കും രണ്ടാം ഭാഗമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. രക്ത ചന്ദന കടത്തുകാരനായ പുഷ്‍പരാജിന്‍റെ വളര്‍ച്ചയായിരുന്നു ആദ്യ ഭാഗമായ പുഷ്പ ദ് റൈസ് പറഞ്ഞത്. അധികാരം കൈയാളുന്ന നായക കഥാപാത്രമാണ് രണ്ടാം ഭാഗത്തില്‍. പുഷ്‍പ ദ് റൂള്‍ എന്നാണ് രണ്ടാം ഭാഗത്തിന്‍റെ പേര്. മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ദേവി ശ്രീ പ്രസാദ് ആണ്.
