'പൾസ് ഓഫ് പേട്രിയറ്റ്' എന്ന അഭിമുഖം ശ്രദ്ധേയമാകുന്നു. അവതാരകയായ അളകനന്ദയുടെയും മമ്മൂട്ടിയുടെയും സാന്നിധ്യവും പ്രായത്തെ വെല്ലുന്ന ഇവരുടെ ഊർജ്ജസ്വലതയും പ്രൊഫഷണലിസവും സാമൂഹിക മാധ്യമങ്ങളിൽ ചര്‍ച്ചയാകുന്നു.

ലയാളികളുടെ പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി. ഒരു തോണിക്കാരനായി വെള്ളിത്തിരയിൽ എത്തി ഇന്ന് മലയാള സിനിമയിൽ അഞ്ച് പതിറ്റാണ്ട് പിന്നിട്ട് മുന്നേറുന്ന മമ്മൂട്ടിയുടെ സമീപകാല സിനിമകൾ എല്ലാം ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. വ്യത്യസ്ത വേഷങ്ങൾ, പുതു സംവിധായകർ, പുത്തൻ ജോണറുകൾ എന്നിങ്ങനെ പോകുന്നു ആ പ്രത്യേകതകൾ. അക്കൂട്ടത്തിലേക്ക് പേട്രിയറ്റ് എന്ന സിനിമ കൂടി വരികയാണ്. ചിത്രം നാളെ അതായത് മെയ് 1ന് തിയറ്ററുകളിൽ എത്തും. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നൊരു അഭിമുഖം ഇപ്പോൾ ശ്രദ്ധനേടുകയാണ്.

പൾസ് ഓഫ് പേട്രിയറ്റ് എന്ന പേരിൽ മമ്മൂട്ടി കമ്പനി പുറത്തുവിട്ട അഭിമുഖമാണിത്. മമ്മൂട്ടിക്കൊപ്പം ഫഹദ് ഫാസിലും മഹേഷ് നാരായണനും അഭിമുഖത്തിൽ ഉണ്ടായിരുന്നു. കേരളത്തിലെ മുതിർ മാധ്യമപ്രവർത്തകരിൽ ഒരാളും ഏഷ്യാനെറ്റ് ന്യൂസിന്റെ അവതാരകയുമായ അളകനന്ദ ആയിരുന്നു ഇന്റർവ്യൂയി. 'മാധ്യമലോകത്തെ മമ്മൂട്ടി' എന്നാണ് അളകനന്ദയെ പലപ്പോഴും മലയാളികൾ വിശേഷിപ്പിക്കാറുള്ളത്. അതുകൊണ്ട് തന്നെ സാക്ഷാൽ മമ്മൂട്ടിയ്ക്കൊപ്പം അളകനന്ദയും എത്തിയപ്പോൾ മലയാളികൾ ഒന്നടങ്കം ഈ അഭിമുഖം അങ്ങേറ്റെടുത്തു. ആവർത്തമില്ലാത്ത ചോ​ദ്യങ്ങളും രസരകമായ മറുപടികളുമായപ്പോൾ പേട്രിയറ്റ് അഭിമുഖത്തിന് കൂടുതൽ മാറ്റും ഏകി.

മമ്മൂട്ടി കമ്പനിയുടെ യുട്യൂബ് ചാനലിലായിരുന്നു അഭിമുഖം റിലീസ് ചെയ്തത്. ഇതിന് താഴെ വളരെ രസകരമായ കമന്റുകളാണ് വരുന്നതും. 'രണ്ടുപേർക്കും വയസ്സ് ഒരു വിഷയമേ അല്ല. അവനവന്റെ പണി കൃത്യമായി, വൃത്തിയായി ചെയ്യാനും അറിയാം', എന്നാണ് ഭൂരിഭാ​ഗം പേരുടേയും കമന്റ്. "മലയാള സിനിമയിലെ മമ്മൂട്ടി വിത്ത് ഏഷ്യാനെറ്റ് ന്യൂസിന്റെ മമ്മൂട്ടി, പ്രായം ആകാത്ത രണ്ട് പേര്, മിനിസ്ക്രീനിലെ മെഗാസ്റ്റാറും. ബിഗ്സ്ക്രീനിലെ മെഗാസ്റ്റാറും, ദേ രണ്ട് മമ്മൂട്ടി, അളകനന്ദ ചേച്ചി സൂപ്പർ. ചെറുപ്പം മുതൽ ഞാൻ കാണുന്ന ചെറുപ്പക്കാരി. ഇന്നും അതേ പോലെ, മലയാള സിനിമയിലെ Age in Reverse Gear & മലയാള വാർത്ത മേഖലയിലെ Age in Reverse Gear", എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ. 

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming