Asianet News MalayalamAsianet News Malayalam

'ക്യൂൻ എലിസബത്തിലെ' ചെമ്പകപൂവെന്തേ', ലിറിക്കല്‍ വീഡിയോ പുറത്ത്

മീരാ ജാസ്‍മിനും നരേനും ഒന്നിക്കുന്ന ചിത്രമാണ് ക്വീൻ എലിസബത്ത്.

 

Queen Elizabeth song lyrical video out hrk
Author
First Published Nov 12, 2023, 12:56 PM IST

മീരാ ജാസ്‍മിൻ നായികയാകുന്ന പുതിയ ചിത്രമാണ് ക്യൂൻ എലിസബത്ത്. നരേനാണ് ക്യൂൻ എലിസബത്തിലെ നായകൻ. സംവിധാനം നിര്‍വഹിക്കുന്നത് എം പത്മകുമാറാണ്. ക്യൂൻ എലിസബത്തിലെ ഒരു ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

'ചെമ്പകപൂവെന്തെ' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടിത്. ചിത്രത്തിനായി രഞ്‍ജിൻ രാജ് സംഗീത സംവിധാനം നിര്‍വഹിച്ചപ്പോള്‍  'ചെമ്പകപൂവെന്തെ' എന്ന ഗാനം എഴുതിയത് ജോ പോളും ആലപിച്ചത് ഹരിചരണുമാണ്. ഛായാഗ്രാഹണം ജീത്തു ദാമോദറാണ്. നരേനും മീരാ ജാസ്‍മിനും ഒപ്പം ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി കെ പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ എന്നിവരും 'ക്വീൻ എലിസബത്തി'ല്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്.

സമൂഹത്തിൽ ഏറെ പ്രാധാന്യമുള്ള വിഷയുമായെത്തുന്ന ചിത്രം 'ക്യൂൻ എലിസബത്ത് ഒരു റൊമാൻറിക് കോമഡി എന്റർടെയിനറായിരിക്കും. 'പടച്ചോനെ നിങ്ങള് കാത്തോളീ', വെള്ളം' തുടങ്ങിയ ഹിറ്റുകള്‍ സമ്മാനിച്ച ബ്ലൂ മൗണ്ട് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് നിര്‍മാണം. പ്രൊഡക്ഷൻ കൺട്രോളർ ശിഹാബ് വെണ്ണലയാണ്. വസ്ത്രാലങ്കാരം ആയീഷാ ഷഫീർ സേട്ട്. കുട്ടിക്കാനം, കൊച്ചി, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ലൊക്കേഷനുകൾ.

കലാസംവിധാനം എം ബാവയാണ്. ഉല്ലാസ് കൃഷ്‍ണ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറും ആണ്. ജിത്തു പയ്യന്നൂർ മേക്കപ്പും നിര്‍വഹിക്കുന്നു. 'അച്ചുവിന്റെ അമ്മ', 'മിന്നാമിന്നിക്കൂട്ടം' എന്നീ ചിത്രങ്ങൾക്ക് ശേഷം മീരയും നരേനും നായിക നായകൻമാരായി എത്തുന്നു എന്ന പ്രത്യേകതയുള്ളതാണ് 'ക്വീൻ എലിസബത്ത്'.

Read More: കാക്കിയണിഞ്ഞ് കീര്‍ത്തി സുരേഷ്, സൈറണിന്റെ ടീസര്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios