ലിയാനോര്‍ഡോ ഡികാപ്രിയോ പ്രധാന കഥാപാത്രമായി എത്തിയ ചിത്രമാണ് വണ്‍സ് അപ് ഓണ്‍ എ ടൈം. ചിത്രം വീണ്ടും റിലീസ് ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പോസ്റ്ററുകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ ഫൂട്ടേജ് 10 മിനുട്ട്  അധികം കൂടി ചേര്‍ത്തായിരിക്കും പുതിയ റിലീസ്. ഡികാപ്രിയോയ്‍ക്ക് പുറമേ ബ്രാഡ് പിറ്റും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തിയിരുന്നു.

പുതിയ രംഗങ്ങളും പുതുതായി റിലീസ് ചെയ്യുന്ന ചിത്രത്തിലുണ്ടാകും. ചിത്രത്തിന്റെ ദൈര്‍ഘ്യം രണ്ട് മണിക്കൂറും 50 മിനുട്ടാകും. യുഎസ്സിലും കാനഡിയിലും 1000 തിയേറ്ററുകളിലായാണ് പുതുതായി റിലീസ് ചെയ്യുക.ഒരു മിസ്റ്ററി ക്രൈം ഫിലിം ആയിട്ടാണ്‍ വണ്‍സ് അപ് ഓണ്‍ എ ടൈം ഹോളിവുഡ് ഒരുക്കിയിരിക്കുന്നത്. സിനിമയിലേക്ക് ചേക്കാറാൻ ശ്രമിക്കുന്ന ടെലിവിഷൻ താരമായ റിക്ക് ഡല്‍ടണ്‍‌ ആയിട്ടാണ് ഡികാപ്രിയോ അഭിനയിക്കുന്നത്. ആക്ഷൻ രംഗങ്ങളില്‍ റിക്കിന്റെ ഡ്യൂപ്പും ചിരകാല സുഹൃത്തുമായ ക്ലീഫ് ബൂത്ത് ആയി ആണ് ബ്രാഡ് പിറ്റ് അഭിനയിക്കുന്നത്.  ഇരുവരുടെയും കഥാപാത്രങ്ങളുടെ കഥയാണ് ചിത്രം പറയുന്നതും. ജൂലൈ 26ന് ആണ് ചിത്രം റിലീസ് ആദ്യം റീലീസ് ചെയ്‍തത്.