മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ സിനിമയാണ് ജോസഫ്. എം പത്മകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്‍തത്. ജോജു ജോര്‍ജ് ആണ് ചിത്രത്തില്‍ നായകനായി എത്തിയത്. ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണ്. നായകനാകുന്ന ആര്‍ കെ സുരേഷ് ചിത്രത്തിനായി വൻ മേയ്‍ക്ക്ഓവര്‍ നടത്തിയിരിക്കുന്നത്.

ചിത്രത്തില്‍ രണ്ട് ഗെറ്റപ്പുകളിലായിട്ടാണ് ആര്‍ കെ സുരേഷ് അഭിനയിക്കുക. അതിനായി 22 കിലോയാണ് വര്‍ദ്ധിപ്പിച്ചത്. 74 കിലോയില്‍ നിന്ന് 95 കിലോ ഭാരമാണ് അദ്ദേഹം വര്‍ദ്ധിപ്പിച്ചത്. എം പത്‍മകുമാര്‍ തന്നെയാണ് ചിത്രം തമിഴിലും സംവിധാനം ചെയ്യുന്നത്.