സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഭാരതത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം ജി. ഡി. നായിഡുവിന്റെ ശാസ്ത്രലോകത്തേക്കുള്ള കടന്നുവരവും, ഒരു സംരംഭകൻ എന്ന നിലയിൽ നേരിട്ട വലിയ വെല്ലുവിളികളുമാണ് പറയുന്നത്.
ജി. ഡി. നായിഡുവിന്റെ ജീവിതകഥ പറയുന്ന ആർ. മാധവൻ ചിത്രം 'ജി.ഡി.എൻ' തിയറ്ററുകളില്‍ എത്താന്‍ പോകുകയാണ്. ഓഗസ്റ്റ് 7നാണ് പടത്തിന്‍റെ റിലീസ്. തതവസരത്തില്‍ സിനിമാസ്വാദകര്‍ക്ക് വേണ്ടി ഒരു മത്സരം സംഘടിപ്പിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ടീം പുറത്തുവിട്ട ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് വരുന്ന ട്രെയിലര്‍ കാണുന്നതിനൊപ്പം അത് ഷെയര്‍ ചെയ്യുകയും വേണം.
ഇതിലൂടെ പ്രേക്ഷകര്‍ക്ക് സ്വര്‍ണ നാണയങ്ങള്‍ നേടാനാകും. ഏറ്റവും കൂടുതല്‍ കോയ്ന്‍സ് നേടുന്നയാള്‍ക്ക് ഒന്നാം സമ്മാനമായ 10 ഗ്രാം ഗോള്‍ഡ് ലഭിക്കും. രണ്ട് മുതല്‍ പത്ത് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് 2 ഗ്രാം ഗോള്‍ഡും നേടാം. നിർമ്മാതാക്കളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പോസ്റ്റുകളില്‍ നിന്നും ക്യൂആര്‍ കോഡ് ലഭ്യമാകും. ഓഗസ്റ്റ് 6വരെയാണ് മത്സരം.
ഗോപാലസ്വാമി ദൊരൈസ്വാമി നായിഡു അസാധാരണമായ കണ്ടുപിടിത്തങ്ങളിലൂടെയും വ്യാവസായിക സംരംഭങ്ങളിലൂടെയും കോയമ്പത്തൂരിനെ ഒരു വ്യാവസായിക നഗരമാക്കി മാറ്റിയ പ്രമുഖനായ ഒരു ഇന്ത്യൻ എഞ്ചിനീയറും മനുഷ്യസ്‌നേഹിയുമായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർ നിർമിച്ചതിന്റെ ബഹുമതി അദ്ദേഹത്തിനാണ്. സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഭാരതത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം ജി. ഡി. നായിഡുവിന്റെ ശാസ്ത്രലോകത്തേക്കുള്ള കടന്നുവരവും, ഒരു സംരംഭകൻ എന്ന നിലയിൽ നേരിട്ട വലിയ വെല്ലുവിളികളുമാണ് ജി.ഡി.എൻ പറയുന്നത്.
കണ്ടുപിടുത്തങ്ങളിലൂടെ ഇന്ത്യയിലെ ജനങ്ങൾക്ക് ഉപകാരപ്രദവും ചെലവുകുറഞ്ഞതുമായ സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുത്ത ജി. ഡി. നായിഡു ‘ഇന്ത്യയുടെ എഡിസൺ’ എന്നാണ് അറിയപ്പെടുന്നത്. മാധവന് പുറമെ ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങൾ ഒന്നിക്കുന്ന വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. സത്യരാജ്, പ്രിയാമണി, ജയറാം, ദുഷാര വിജയൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. കൃഷ്ണകുമാർ രാമകുമാറും ആർ. മാധവനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൃഷ്ണകുമാർ രാമകുമാർ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
2022 ഇൽ ഏറ്റവും നല്ല സിനിമയ്ക്കുള്ള ദേശീയ അവാർഡ് നേടിയ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ട്. നമ്പി നാരായണന്റെ ജീവിത കഥ പറഞ്ഞ 'റോക്കട്രി: ദി നമ്പി ഇഫക്ട്' എന്ന ചിത്രത്തിന് ശേഷം മാധവൻ വീണ്ടുമൊരു ശാസ്ത്രജ്ഞന്റെ ജീവചരിത്ര സിനിമയുമായി എത്തുന്നു എന്ന പ്രത്യേകതയും 'ജി.ഡി.എൻ' ചിത്രത്തിനുണ്ട്. തൈക്കുടം ബ്രിഡ്ജ് ഫെയിം ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കുന്നത്.അരവിന്ദ് കമലനാഥൻ ഛായാഗ്രഹണവും ബിജിത്ത് ബാല എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. വർഗീസ് മൂലൻ പിക്ചേഴ്സിന്റെ ബാനറിൽ വർഗീസ് മൂലനും, മാധവനും ഭാര്യ സരിതയും ചേർന്നുള്ള ട്രൈ കളർ ഫിലിംസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഉർവശി തിയേറ്റേർസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. പി ആർ ഓ : ഐശ്വര്യ രാജ്.



