മണി രത്നം ഒരുക്കുന്ന തഗ് ലൈഫിന്‍റെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു

വിക്രത്തിന്‍റെ വന്‍ വിജയത്തിന് ശേഷം വന്ന ചിത്രമെന്ന നിലയില്‍ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ കമല്‍ ഹാസന്‍ ചിത്രമായിരുന്നു ഇന്ത്യന്‍ 2. എന്നാല്‍ പ്രേക്ഷകപ്രീതി നേടാന്‍ ആയില്ലെന്ന് മാത്രമല്ല, ചിത്രത്തിലെ പല ഘടകങ്ങളും സിനിമാപ്രേമികള്‍ക്കിടയില്‍ ട്രോള്‍ മെറ്റീരിയല്‍ ആയും മാറി. മണി രത്നത്തിന്‍റെ തഗ് ലൈഫും അന്‍പറിവിന്‍റെ സംവിധാന അരങ്ങേറ്റമായ കെഎച്ച് 237 ഉം ആണ് കമല്‍ ഹാസന്‍റേതായി വരാനിരിക്കുന്ന ചിത്രങ്ങള്‍. ഇപ്പോഴിതാ കമല്‍ ഹാസന്‍റെ പുത്തന്‍ ഗെറ്റപ്പ് ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

കമല്‍ ഹാസന്‍റെ നിര്‍മ്മാണ കമ്പനിയായ രാജ്‍ കമല്‍ ഫിലിംസ് ആണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പങ്കുവച്ചത്. പുതിയ ലുക്കിനൊപ്പം പുതിയ യാത്ര എന്ന തലക്കെട്ടോടെയാണ് ചിത്രം എത്തിയത്. അതേസമയം ഇത് ഏത് സിനിമയ്ക്ക് വേണ്ടിയുള്ള ഗെറ്റപ്പ് ആണെന്നത് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുമില്ല. അതേസമയം ഇത് ഏത് ചിത്രത്തിന് വേണ്ടിയുള്ളതായിരിക്കാമെന്ന ചര്‍ച്ചയിലാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍.

മണി രത്നം ചിത്രം തഗ് ലൈഫിന്‍റെ ചിത്രീകരണം സെപ്റ്റംബറില്‍ പൂര്‍ത്തിയായിരുന്നു. സംഘട്ടന സംവിധായകരെന്ന നിലയില്‍ വലിയ കൈയടികള്‍ നേടിയിട്ടുള്ള അന്‍പറിവിന്‍റെ സംവിധാന അരങ്ങേറ്റമായ കെഎച്ച് 237 ന്‍റെ ചിത്രീകരണം അടുത്ത വര്‍ഷം ജനുവരിയിലാണ് ആരംഭിക്കുക. ഈ ചിത്രത്തിന് വേണ്ടിയാണോ അതോ മറ്റെന്തെങ്കിലും സര്‍പ്രൈസ് പ്രോജക്റ്റ് കമല്‍ കാത്ത് വച്ചിട്ടുണ്ടോ എന്നറിയാന്‍ കാത്തിരിക്കണം. അതേസമയം പാന്‍ ഇന്ത്യന്‍ ചിത്രം കല്‍ക്കി 2898 എഡിയിലെ കമല്‍ ഹാസന്‍റെ വേഷവും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇന്ത്യന്‍ മൂന്നാം ഭാഗത്തിന്‍റെ റിലീസ് 2025 ലേക്കാണ് തീരുമാനിച്ചിട്ടുള്ളത്. 

ALSO READ : ധ്യാന്‍ ശ്രീനിവാസന്‍ നായകന്‍; 'ഒരു വടക്കൻ തേരോട്ടം' വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം