മലയാളത്തിന്റെ പ്രിയപ്പെട്ട താരം സുരേഷ് ഗോപിയുടെ അറുപത്തിയൊന്നാം ജന്മദിനമാണ് ഇന്ന്. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിട്ടുണ്ട്. ഇപ്പോഴിതാ സുരേഷ് ഗോപിക്ക് ആശംസകളുമായി ഒരു കവര്‍ ഡാൻസുമായി രചന നാരായണൻകുട്ടി രംഗത്ത് എത്തിയിരിക്കുന്നു. രചന നാരായണൻകുട്ടി തന്നെയാണ് കൊറിയോഗ്രാഫിയും ചെയ്‍തിരിക്കുന്നത്. വരനെ ആവശ്യമുണ്ട് എന്ന ഹിറ്റ് ചിത്രത്തിലെ നീ വാ എൻ ആറുമുഖാ എന്ന ഗാനത്തിനാണ് രചന നാരായണൻകുട്ടി പുതിയ ആവിഷ്‍കാരം നല്‍കിയിരിക്കുന്നത്.

സുരേഷ് ഗോപിക്ക് സമര്‍പ്പണമായി എന്ന് പറഞ്ഞാണ് കവര്‍ ഡാൻസ് പുറത്തുവിട്ടിരിക്കുന്നത്. ശ്രുതി ചന്ദ്രശേഖറും ഉദയ് ശങ്കര്‍ ലാലുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് അഭിനന്ദനവുമായി കമന്റുമായി രംഗത്ത് എത്തിയിരിക്കുന്നത്. വരനെ ആവശ്യമുണ്ട് എന്ന സിനിമയില്‍ കെ എസ് ചിത്രയും കാര്‍ത്തികും ചേര്‍ന്നായിരുന്നു ഗാനം പാടിയിരിക്കുന്നത്. വലിയ സ്വീകാര്യത ലഭിച്ചതായിരുന്നു ചിത്രത്തിലെ ഗാനം. കവര്‍ സോംഗും പ്രിയപ്പെട്ടതായി മാറുന്നുവെന്നാണ് ആരാധകരുടെ കമന്റുകളില്‍ നിന്ന് മനസ്സിലാകുന്നത്.