Asianet News MalayalamAsianet News Malayalam

Radhe Shyam Song|പ്രഭാസിന്റെ 'രാധേ ശ്യാം', ലിറിക്കല്‍ വീഡിയോ ഗാനം പുറത്തുവിട്ടു

പ്രഭാസ് നായകനാകുന്ന ചിത്രം 'രാധേ ശ്യാമി'ന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു.

Radhe Shyam film lyrical video song out
Author
Kochi, First Published Nov 15, 2021, 10:47 PM IST

പ്രഭാസ് (Prabhas) നായകനാകുന്ന ചിത്രമാണ് രാധേ ശ്യാം (Radhe Shyam). പൂജ ഹെഗ്‍ഡെയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.  രാധേ ശ്യാം എന്ന ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.  ഇപോഴിതാ പ്രഭാസ് ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

യുവൻ ശങ്കര്‍ രാജയും, ഹരിനി ഇവതുരിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. കൃഷ്‍ണകാന്ത് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്.   സംഗീതം തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ്. എഡിറ്റിംഗ്: കോട്ടഗിരി വെങ്കിടേശ്വര റാവു. രാധേ ശ്യാം സംവിധാനം ചെയ്യുന്നത് രാധ കൃഷ്‍ണ കുമാര്‍ ആണ്. ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. 'വിക്രാമാദിത്യ' എന്ന ഒരു കഥാപാത്രമായി പ്രഭാസ് എത്തുമ്പോള്‍ പൂജ ഹെഗ്‍ഡെ 'പ്രേരണ'യാണ് രാധേ ശ്യാമില്‍.

ഭുഷൻ കുമാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ആക്ഷന്‍: നിക്ക് പവല്‍. ശബ്‍ദ രൂപകല്‍പ്പന: റസൂല്‍ പൂക്കുട്ടി. നൃത്തം:  വൈഭവി,

കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍, ഇഖ ലഖാനി. സച്ചിൻ ഖറേഡേക്കര്‍, പ്രിയദര്‍ശി, മുരളി ശര്‍മ, സാഷ ഛേത്രി, കുനാല്‍ റോയ് കപൂര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലാണ് ചിത്രം എത്തുക. മറുഭാഷകളില്‍ പ്രഭാസ് ചിത്രം മൊഴിമാറ്റിയും എത്തും.

Follow Us:
Download App:
  • android
  • ios