ബെംഗളുരു: കെജിഎഫ് സ്റ്റാര്‍ യാഷിന്‍റെയും കുഞ്ഞ് യാഷിന്‍റെയും ചിത്രങ്ങള്‍ പങ്കുവച്ച് നടി രാധിക പണ്ഡിറ്റ്. ലോക്ക്ഡൗണ്‍ കാലം രണ്ട് മക്കള്‍ക്കുമൊപ്പമാണ് ഇരുവരും. മകള്‍ അയ്‍റയ്ക്ക് പിന്നാലെ ഒരു മകന്‍ കൂടി പിറന്ന സന്തോൽം ഇരുവരും പങ്കുവച്ചിരുന്നു. ഇപ്പോഴിതാ തന്‍റെ പ്രിയപ്പെട്ട ആണ്‍കുട്ടികളെന്ന് കുറിച്ച് രാധിക, യാഷിന്‍റെയും മകന്‍റെയും ചിത്രം പങ്കുവച്ചത്. 

കുഞ്ഞിന്‍റെ പേര് ഇരുവരും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും റോക്കി ജൂനിയര്‍ എന്നാണ് ആരാധകര്‍ അവനെ വിളിക്കുന്നത്. കന്നടയിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ കെജിഎഫ്: ചാപ്റ്റര്‍1 ല്‍ യാഷിന്‍റെ പേര് റോക്കിയെന്നാണ്. ചിത്രം ഇന്ത്യമുഴുവന്‍ തരംഗമായതോടെ റോക്കി ഭായിയെ ആളുകള്‍ ഏറ്റെടുത്തു. ഇപ്പോള്‍ ജൂനിയര്‍ റോക്കിയെയും.

 
 
 
 
 
 
 
 
 
 
 
 
 

My Favourite Boys ❤ #nimmaRP #radhikapandit

A post shared by Radhika Pandit (@iamradhikapandit) on May 27, 2020 at 7:28am PDT

നീണ്ടനാളായി പ്രണയത്തിലായ രാധികയും യാഷും 2016 ഡിസംബര്‍ 9നാണ് വിവാഹിതരായത്. 2018 ഡിസംബര്‍ രണ്ടിനും ഇരുവര്‍ക്കും മകള്‍ ജനിച്ചു. 2019 ഒക്ടോബര്‍ 30നാണ് മകന്‍ പിറന്നത്. യാഷ് ജൂനിയറിന് അഞ്ച് മാസം തികഞ്ഞപ്പോഴാണ് ഇരുവരും കുഞ്ഞിന്‍റെ ആദ്യ ചിത്രം പങ്കുവച്ചത്.