സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് റ്റിജോ തങ്കച്ചന്‍

കൊച്ചി: മിനിവുഡ് സ്റ്റുഡിയോസിന്‍റെ ബാനറില്‍ റ്റിജോ തങ്കച്ചന്‍ സംവിധാനവും ചിത്രസംയോജനവും നിര്‍വ്വഹിച്ച രാഗതീരം എന്ന സിഗ്നേച്ചര്‍ ഫിലിം ശ്രദ്ധേയമാകുന്നു. നൃത്തം ഒരു കലയാണ്, നിങ്ങളുടെ സ്വപ്നങ്ങള്‍ക്ക് നിറം കൊടുക്കു, അവയെ പിന്തുടരു എന്ന ആശയത്തോട് കൂടി ഒരുക്കിയ 'രാഗതീരം' ലോക നൃത്തദിനമായ ഏപ്രില്‍ 29 നാണ് റിലീസ് ചെയ്തത്. 'രാഗതീര'ത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് സിത്താര കൃഷ്ണകുമാറും അനൂജ് ചന്ദ്രശേഖരനും ചേര്‍ന്നാണ്. ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ജോയല്‍ ജോണ്‍സ്. ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് നിബിന്‍ ജോര്‍ജ്ജ്. കലാസംവിധാനം മനുജോസ്.