'കാഞ്ചന'യുമായി സമാനതയുള്ള ചിത്രമെന്ന് റിപ്പോര്‍ട്ടുകള്‍

തമിഴില്‍ പുതിയ സിനിമ പ്രഖ്യാപിച്ച് രാഘവ ലോറന്‍സ്. 'ദുര്‍ഗ്ഗ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ അടക്കമാണ് പ്രഖ്യാപനം. രാഘവേന്ദ്ര പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ലോറന്‍സ് തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തെക്കുറിച്ച് പക്ഷേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംവിധാനം ചെയ്യുന്നത് ലോറന്‍സ് തന്നെയാണോ എന്ന കാര്യവും വ്യക്തമല്ല.

സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ ലോറന്‍സിന് കരിയറില്‍ ഏറ്റവും നേട്ടമുണ്ടാക്കിയ ചിത്രം 'കാഞ്ചന' സിരീസ് ആയിരുന്നു. ഹൊറര്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രമായിരുന്നു ഇത്. കാഞ്ചനയുമായി സമാനതയുള്ള ചിത്രമായിരിക്കും ദുര്‍ഗ്ഗ എന്നാണ് റിപ്പോര്‍ട്ടുകള്‍. നര്‍മ്മത്തിനും ആക്ഷനും സെന്‍റിമെന്‍റ്‍സിനും ഒരുപോലെ പ്രാധാന്യമുള്ള ചിത്രം എന്നാണ് വിവരം. സംവിധായകന്‍ ആരെന്നും മറ്റു താരങ്ങള്‍ ആരെന്നുമടക്കമുള്ള വിവരങ്ങള്‍ വൈകാതെ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Scroll to load tweet…

നിര്‍മ്മാതാവ് കതിരേശന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'രുദ്രന്‍', വെട്രിമാരന്‍റെ തിരക്കഥയില്‍ ദുരൈ സെന്തില്‍കുമാര്‍ സംവിധാനം ചെയ്യുന്ന 'അധികാരം' എന്നിവയാണ് ലോറന്‍സിന്‍റേതായി പുറത്തിറങ്ങാനുള്ള മറ്റു ചിത്രങ്ങള്‍. കാഞ്ചനയുടെ ബോളിവുഡ് റീമേക്ക് ആയ ലക്ഷ്‍മിയാണ് ലോറന്‍സിന്‍റെ സംവിധാനത്തില്‍ അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം. അക്ഷയ് കുമാര്‍ നായകനായ ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയി ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് എത്തിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona