ഒരുകാലത്ത് മലയാള സിനിമയിലെ വിജയനായകനായിരുന്നു റഹ്‍മാൻ. ഒട്ടനവധി ഹിറ്റ് സിനിമകളിലെ നായകൻ. ഒരു കാലത്തെ തുടര്‍ച്ചയായ അഭിനയത്തിന് ശേഷം പിന്നീട് ഇടവേളകളും വന്നു. വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവന്ന റഹ്‍മാൻ തന്റെ ആദ്യ സിനിമയിലെ ഡയലോഗ് ആണ് ഇപ്പോള്‍ ഓര്‍ത്തെടുക്കുന്നത്. 37 വര്‍ഷങ്ങള്‍ക്കു മുമ്പ് കൂടെവിടെ എന്ന സിനിമയിലേതാണ് ഡയലോഗ്.

പത്മരാജൻ സംവിധാനം ചെയ്‍ത കൂടെവിടെ ആണ് റഹ്‍മാന്റെ ആദ്യ മലയാള ചിത്രം. ചിത്രത്തില്‍ രവി പുത്തൂരാൻ എന്ന കഥാപാത്രമായി റഹ്‍മാനും ക്യാപ്റ്റൻ തോമസ് എന്ന കഥാപാത്രമായി മമ്മൂട്ടിയും അഭിനയിച്ചു. ആ വര്‍ഷത്തെ മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡും റഹ്‍മാന് ലഭിച്ചിരുന്നു. മമ്മൂട്ടിയോടായിരുന്നു ചിത്രത്തില്‍ ആദ്യമായി റഹ്‍മാൻ ഡയലോഗ് പറഞ്ഞത്. വായടക്കൂ, അബദ്ധം പറയരുത് എന്നായിരുന്നു  ക്യാമറയ്‍ക്കു മുന്നില്‍ മമ്മൂട്ടിയോട് ആദ്യമായി പറഞ്ഞത്- റഹ്‍മാൻ എഴുതുന്നു.