ഒരു സ്പെഷ്യൽ മൊമന്റിന്റെ വീഡിയോ ആണ് ഇപ്പോൾ രാഹുലിന്റെ തന്നെ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ഇത്തവണത്തെ ബിഗ് ബോസ് മലയാളത്തിന്റെ പ്രഡിക്ഷൻ ലിസ്റ്റുകളിൽ ആദ്യം മുതലേ ഉയർന്നുകേട്ട ഒരു പേരായിരുന്നു രാഹുൽ ഈശ്വറിന്റേത്. അഭ്യൂഹങ്ങളെ ശരിവെച്ചുകൊണ്ട് രാഹുൽ ബിഗ് ബോസിൽ എത്തുകയും ചെയ്തു. ബിഗ് ബോസിലേക്ക് പോകുന്നതിനു മുൻപ് രാഹുലിന് ഭാര്യ ദീപയും മക്കളും ചേർന്നൊരുക്കിയ ഒരു സ്പെഷ്യൽ മൊമന്റിന്റെ വീഡിയോ ആണ് ഇപ്പോൾ രാഹുലിൻ്റെ തന്നെ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. താനും മൂത്ത മകനും ഫുട്ബോൾ കളിക്കുകയായിരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് രാഹുൽ വീഡിയോ ആരംഭിക്കുന്നത്. പിന്നാലെ ദീപ കേക്കുമായി എത്തുന്നുണ്ട്. “Dearest Achaa, our prayers and good luck are with you for Bigg Boss” എന്ന് എഴുതിയ ബ്രൗണി സ്ലാബ് കേക്കാണ് ദീപ രാഹുലിനായി എത്തിച്ചത്. കുടുംബം നൽകിയ സ്നേഹത്തിനും ആശംസകൾക്കും രാഹുൽ നന്ദി പറഞ്ഞു. ഇനി ആഴ്ചകൾ കഴിഞ്ഞോ മാസങ്ങൾ കഴിഞ്ഞോ ആയിരിക്കും കുടുംബത്തെ കാണാനാകുകയെന്നും രാഹുൽ വീഡിയോയിൽ പറയുന്നുണ്ട്. ദീപയും മക്കളും രാഹുലിന് വിജയാശംസകളും നേരുന്നുണ്ട്.
സോഷ്യല്‍ മീഡിയയിലൂടെയും ടെലിവിഷന്‍ ചാനലുകളിലൂടെയും എല്ലാ ദിവസവും മലയാളി കണ്ടുകൊണ്ടിരിക്കുന്ന മുഖമാണ രാഹുൽ ഈശ്വറിന്റേത്. ഡിജിറ്റല്‍ സ്പേസില്‍ എപ്പോഴും വിസിബിലിറ്റി നിലനിര്‍ത്തുന്ന ഒരാലാണ് രാഹുൽ. പലപ്പോഴും വിവാദ പ്രസ്താവനകളിലൂടെയും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. തന്‍റെ സാമൂഹിക, രാഷ്ട്രീയ നിലപാടുകള്‍ തുറന്ന് പറഞ്ഞ് ശ്രദ്ധ നേടുന്നതിന് മുന്‍പേ ടെലിവിഷന്‍ അവതാരകന്‍ എന്ന നിലയിലാണ് രാഹുല്‍ ഈശ്വര്‍ ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 8 ന് തുടക്കം കുറിക്കുമ്പോള്‍ ഏറ്റവും ശ്രദ്ധ നേടുന്ന മത്സരാര്‍ഥികളിലൊരാള്‍ രാഹുല്‍ ഈശ്വര്‍ ആണ്.
