Asianet News MalayalamAsianet News Malayalam

രാഹുല്‍ മാധവ് കേന്ദ്രകഥാപാത്രമായി 'അഭ്യൂഹം', ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പുറത്ത്

രാഹുല്‍ മാധവ് കേന്ദ്രകഥാപാത്രമാകുന്ന പുതിയ ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പുറത്ത്.

 

Rahul Madhav starrer new film Abhyooham second poster out
Author
First Published Dec 29, 2022, 8:57 PM IST

രാഹുല്‍ മാധവ് പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് 'അഭ്യൂഹം'. നവാഗതനായ അഖില്‍ ശ്രീനിവാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജ്‍മല്‍ അമീർ, കോട്ടയം നസീർ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. സംവിധായകൻ അഖില്‍ ശ്രീനിവാസ് കഥയുമെഴുതുന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

ഏറെ കൗതുകം ഉണര്‍ത്തുന്നതാണ് ചിത്രത്തിന്റേതായി ഇതിനോടകം പുറത്തിറക്കിയ ടൈറ്റില്‍ പോസ്റ്ററും, ഫസ്റ്റ്ലുക്ക് പോസ്റ്ററും. രാഹുലിനും അജ്‍മലിനും കോട്ടയം നസീറിനും പുറമേ, ജാഫര്‍ ഇടുക്കി, ആത്മീയ രാജന്‍, കോട്ടയം നസീര്‍, മാല്‍വി മല്‍ഹോത്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷമീര്‍ ജിബ്രാൻ, ബാല മുരുഗന്‍ എന്നിവരാണ് ഛായാഗ്രാഹണം. നൗഫല്‍ അബ്‍ദുള്ളയാണ്, ജിത്ത് ജോഷി എന്നിവരാണ് ചിത്രസംയോജനം.

വി വാഗണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മാണം. പ്രൊജക്ട് ഡിസൈനര്‍- നൗഫല്‍ അബ്‍ദുള്ള. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ് മുരുഗന്‍. സംഘട്ടനം മാഫിയ ശശി ആണ്.

അഖില്‍ ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത് ആനന്ദ് രാധാകൃഷ്‍ണൻ, നൗഫൽ അബ്‍ദുള്ള എന്നിവർ ചേർന്നാണ്. 'അഭ്യൂഹം' എന്ന ചിത്രത്തിന്റെ സംഗീതം സംവിധാനം ജുബൈര്‍ മുഹമ്മദ് ആണ്. രാഹുല്‍ മാധവ് കേന്ദ്ര കഥാപാത്രങ്ങളില്‍ ഒരാളായി എത്തുന്ന 'അഭ്യൂഹ'ത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍ സാബു റാം. മേക്കപ്പ് റോണി വെള്ളത്തൂവല്‍, കോസ്റ്റ്യൂം അരുണ്‍ മനോഹർ, സൗണ്ട് ഡിസൈന്‍ ഗോകുല്‍ ഗോപിനാഥന്‍, സൗണ്ട് മിക്സിങ് ജൈസൺ ജോസ്, പിആർഒ പി ശിവപ്രസാദ്, മാർക്കറ്റിങ്- 1000 ആരോസ്, സ്റ്റില്‍സ് നിതിന്‍, ഡിസൈന്‍ എസ്‌ കെ ഡി ഡിസൈന്‍ ഫാക്ടറി എന്നിവരാണ് 'അഭ്യൂഹം' എന്ന ചിത്രത്തിന്റെ മറ്റ്  പ്രവർത്തകർ.

Read More: വിജയ് നായകനാകുന്ന 'വാരിസി'നായി ആകാംക്ഷയോടെ കാത്ത് ആരാധകര്‍, റണ്ണിംഗ് ടൈം വിവരങ്ങള്‍ പുറത്ത്

Follow Us:
Download App:
  • android
  • ios