'നമ്മുടെ ജീവിത യാത്രയിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ ഏറ്റവും പ്രിയപ്പെട്ട മാലാഖയെ എന്‍റെ ജീവിതത്തിലേക്ക് അയച്ചതിന് ദൈവത്തോട് നന്ദി പറയുന്നു'

മുംബൈ: ബോളിവുഡിലെ ഫിറ്റ്നസ് ക്വീനാണ് ശില്‍പ ഷെട്ടി. മോഡലിങിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് ടെലിവിഷന്‍ പരസ്യങ്ങളിലൂടെ സിനിമയിലെത്തിയ താരസുന്ദരി വളരെ പെട്ടെന്നാണ് ബോളിവുഡിന്‍റെ മനസ്സ് കീഴടക്കിയത്. പ്രായത്തെ തോല്‍പ്പിക്കുന്ന സൗന്ദര്യമാണ് ശില്‍പയെ പ്രിയങ്കരിയാക്കുന്നത്. ജന്മദിനത്തില്‍ ശില്‍പയുടെ സൗന്ദര്യത്തെ അഭിനന്ദിച്ച ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ കുറിപ്പാണ് ഇപ്പോള്‍ സിനിമാ ലോകത്ത് ചര്‍ച്ചയാകുന്നത്. 

ശില്‍പയുടെ 44-ാം പിറന്നാള്‍ ദിനത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പ്രണയാര്‍ദ്രമായ കുറിപ്പിലൂടെയാണ് കുന്ദ്ര തന്‍റെ പ്രിയപത്നിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നത്. 'നമ്മുടെ ജീവിത യാത്രയിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ ഏറ്റവും പ്രിയപ്പെട്ട മാലാഖയെ എന്‍റെ ജീവിതത്തിലേക്ക് അയച്ചതിന് ദൈവത്തോട് നന്ദി പറയുന്നു. നീ എനിക്ക് ലഭിച്ച അനുഗ്രഹമാണ്. ഞാന്‍ നിന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല.

പ്രായം വെറും അക്കമാണെന്ന് തെളിയിച്ച നിനക്ക് സന്തോഷം നിറഞ്ഞ ജന്മദിനാശംസകള്‍ നേരുന്നു. നിന്‍റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും പൂവണിയട്ടെ. ആരോഗ്യത്തോടെയും സന്തോഷത്തോടെയും മുമ്പോട്ട് പോകുന്ന ജീവിത രീതികളിലൂടെ പ്രായം വെറുമൊരു നമ്പറാണെന്ന് തെളിയിച്ചവളാണ് നീ. ഞങ്ങള്‍ക്ക് പ്രചോദനമാകുന്നതിന് നന്ദി'- രാജ് കുന്ദ്ര കുറിച്ചു. 2009 നവംബറിലായിരുന്നു ഇരുവരുടെയും വിവാഹം. വിയാന്‍ രാജ് കുന്ദ്രയാണ് രാജ്-ശില്‍പ ദമ്പതികളുടെ മകന്‍. 

View post on Instagram
View post on Instagram
View post on Instagram
View post on Instagram