ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ് എ ആര്‍ മുരുഗദോസ് - രജനികാന്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം. ദര്‍ബാര്‍ എന്ന് പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായിരുന്നു. ചിത്രത്തിന്റെ ഫോട്ടോഷൂട്ട് നേരത്തെ തന്നെ കഴിഞ്ഞിരുന്നു. ചിത്രം  മുംബൈയില്‍ തുടങ്ങിയെന്നതാണ് പുതിയ വാര്‍ത്ത. 

ഐപിഎസ് ഓഫീസറായിട്ടാണ് രജനികാന്തിന്റെ ഒരു കഥാപാത്രം. സാമൂഹ്യപ്രവര്‍ത്തകനായിട്ടും രജനികാന്ത് അഭിനയിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. നയൻതാരയാണ് നായിക. മലയാളി താരം നിവേത രജനികാന്തിന്റെ മകളായി അഭിനയിക്കുന്നു. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അനിരുദ്ധ രവിചന്ദെര്‍ ആണ് സംഗീതസംവിധായകൻ. എ ആര്‍ മുരുഗദോസ് ഇതിനു മുമ്പ് സംവിധാനം ചെയ്‍ത സര്‍ക്കാര്‍ വൻ വിജയം നേടിയിരുന്നു.