തമിഴകത്തെ താരരാജാക്കൻമാരാണ് രജനികാന്തും കമല്‍ഹാസനും. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. രജനികാന്തും കമല്‍ഹാസനും ഒന്നിച്ച് അഭിനയിക്കുന്ന സിനിമ വീണ്ടും വരുമെന്നാണ് സൂചനകള്‍. ലോകേഷ് കനകരാജ് ആയിരിക്കും ചിത്രം സംവിധാനം ചെയ്യുക.

രജനികാന്തും കമല്‍ഹാസനും ഒന്നിച്ചഭിനയിക്കുമ്പോള്‍ അത് സൂപ്പര്‍ഹിറ്റ് ആകുമെന്നു തന്നെയാണ് ആരാധകര്‍ കരുതുന്നത്. ഇരുവരുടെയും കരിയറിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സിനിമയായും അത് മാറും. പ്രമേയം എന്തെന്ന് വ്യക്തമായ സൂചനകള്‍ വന്നിട്ടില്ല. എന്നാല്‍ രജനികാന്ത് അഭിനയം നിര്‍ത്താനൊരുങ്ങുകയാണ് എന്ന് വാര്‍ത്തകളുണ്ട്. 2020ല്‍ തന്നെ സജീവരാഷ്‍ട്രീയത്തിലേക്ക് രജനികാന്ത് എത്തുമെന്ന് വാര്‍ത്ത വന്നിരുന്നു. അതിനാല്‍ സിനിമ നിര്‍ത്തുകയാണ് എന്നാണ് തമിഴകത്ത് നിന്നുള്ള സൂചന.