തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടനായിരിക്കും രജനികാന്ത്. രജിനികാന്തിന്റെ ഓരോ സിനിമയ്‍ക്കായും ആരാധകര്‍ കാത്തിരിക്കാറുണ്ട്. രജിനികാന്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. രജനികാന്തിന്റെയും ഭാര്യ ലതയുടെയും വിവാഹ ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കുന്നത്. ഫോട്ടോ പങ്കുവെച്ചതാകട്ടെ മകള്‍ സൌന്ദര്യ രജനികാന്തും.

രജനികാന്തിന്റെയും ലതയുടെയും മുപ്പത്തിയൊമ്പതാം വിവാഹ വാര്‍ഷികമാണ് ഇന്ന്. 1981ലാണ് രജനികാന്തും ലതയും വിവാഹിതരായത്. അമ്മയും അച്ഛനും,അതിരില്ലാത്ത സ്‍നേഹം എന്നാണ് സൌന്ദര്യ രജനികാന്ത് എഴുതിയിരിക്കുന്നത്.  1981ലെ തില്ലു മുള്ളു എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു രജനികാന്തും ലതയും ആദ്യമായി പരിചയപ്പെടുന്നത്. പരിചയം വിവാഹത്തിലേക്ക് എത്തുകയും ചെയ്‍തു.