എ ആര്‍ മുരുഗദോസ്സിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ദര്‍ബാറിലാണ് രജനികാന്ത് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മുംബൈയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് കുറുച്ചുദിവസമായി നടന്നുവരികയായിരുന്നു. താരങ്ങളെല്ലാം മുംബൈയില്‍ തന്നെയായിരുന്നു. എന്നാല്‍ ചിത്രീകരണത്തിന് വോട്ടെടുപ്പ് ദിവസം അവധി നല്‍കുകയായിരുന്നു സംവിധായകൻ എ ആര്‍ മുരുഗദോസ്. രജനികാന്ത് അടക്കമുള്ള താരങ്ങളും അണിയറപ്രവര്‍ത്തകരും ചെന്നെയില്‍ വോട്ട് ചെയ്യാനെത്തി. രജനികാന്ത് അടക്കമുള്ളവര്‍ തിരിച്ച് മുംബൈയിലെത്തി ഷൂട്ടിംഗ് പുനരാരംഭിച്ചിട്ടുണ്ട്. സിനിമയുടെ സെറ്റില്‍ നിന്നുള്ള രജനികാന്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്.

രജനികാന്ത് ഇരട്ടവേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത് എന്ന് ആദ്യം റിപ്പോര്‍ട്ടുണ്ടായിരുന്നു. പൊലീസ് ഓഫീസറായും സാമൂഹ്യ പ്രവര്‍ത്തകനായും രജനികാന്ത് അഭിനയിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഡിസിപി മണിരാജ് എന്ന കഥാപാത്രമായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ അഭിനയിക്കുന്നത്. എന്നാല്‍ ആദ്യ പകുതിയില്‍ സാമൂഹ്യപ്രവര്‍ത്തകനായിട്ടും രണ്ടാം പകുതിയില്‍ പൊലീസ് ഓഫീസറായിട്ടുമാണ് രജനികാന്ത് ചിത്രത്തില്‍ അഭിനയിക്കുക എന്നാണ് പുതിയ റിപ്പോര്‍ട്ട്. നയൻതാരയാണ് നായിക. കോടതി എന്ന അര്‍ത്ഥത്തിലാണ് ദര്‍ബാര്‍ എന്ന പേര് എന്നാണ് സൂചന. മലയാളി താരം നിവേത രജനികാന്തിന്റെ മകളായി അഭിനയിക്കുന്നു. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അനിരുദ്ധ രവിചന്ദെര്‍ ആണ് സംഗീതസംവിധായകൻ. എ ആര്‍ മുരുഗദോസ് ഇതിനു മുമ്പ് സംവിധാനം ചെയ്‍ത സര്‍ക്കാര്‍ വൻ വിജയം നേടിയിരുന്നു.