സൺ പിക്ചേഴ്സ് നിർമ്മിച്ച് നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം ജയിലർ 2 ഒക്ടോബർ 15ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ കേരള, കർണാടക വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കി.

തമിഴ് സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന രജനികാന്ത് ചിത്രം ജയിലർ 2ന്റെ കേരള- കർണാടക വിതരണാവകാശം സ്വന്തമാക്കി ​​ഗോകുലം ​ഗോപാലന്റെ ശ്രീ ​ഗോകുലം മൂവീസ്. സൺ പിക്ചേഴ്സ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രം ഒക്ടോബർ 15ന് തിയറ്ററുകളിൽ എത്തും. നെൽസൺ ദിലീപ്കുമാർ ആണ് സംവിധാനം.

ജയിലർ ആദ്യ ഭാഗത്തിന്റെ വമ്പൻ വിജയത്തിന് ശേഷം മുത്തുവേൽ പാണ്ഡ്യനായി വീണ്ടുമെത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് രജനി ആരാധകർ. മോഹൻലാൽ, ശിവരാജ് കുമാർ, വിജയ് സേതുപതി, ഹൃതിക് റോഷൻ, വിനായകൻ തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ 'അല്ല ബോലലോ' എന്ന ഗാനം ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. ഷംന കാസിമിന്റെ ഗംഭീര നൃത്തച്ചുവടുകളായിരുന്നു ഗാനത്തിന്റെ ഹൈലൈറ്റ്. റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിലായാണ് പാട്ട് ട്രെൻഡിങ് ആയി മാറിയത്.

അതേസമയം മുത്തുവേൽ പാണ്ഡ്യനായി ഗംഭീര പ്രകടനം നടത്തിയ രജിനിയുടെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് കഥാപാത്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു സിനിമയിലേത്. തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഓപണിം​ഗ് വരാന്‍ സാധ്യതയുള്ള അപ്കമിം​ഗ് പ്രോജക്റ്റുമാണ് ജയിലര്‍ 2. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്‍റെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും.

അശ്വിൻ മാരിമുത്തു സംവിധാനം ചെയ്യുന്ന 'ധർമൻ' ആണ് രജനികാന്ത് നായകനാവുന്ന മറ്റൊരു ചിത്രം. കമൽ ഹാസന്റെ രാജ്കമൽ ഇന്റർനാഷണൽ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തില്‍ ഡോക്ടറുടെ വേഷത്തില്‍ രജനികാന്തെത്തും, ഡ്രാഗണ്‍ ഒരുക്കിയ അശ്വത്ത് മാരിമുത്തുവാണ് സംവിധാനം ചെയ്യുന്നത്. സംഗീതം നിര്‍വഹിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍. സിമ്രാൻ ആണ് നായികയായി എത്തുന്നത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming