'ഇതിഹാസങ്ങളുടെ ഇരട്ടി ഡോസ്'; വീണ്ടും ഒന്നിച്ച് രജനിയും ബച്ചനും, 'തലൈവർ 170' അപ്ഡേറ്റ്
ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം.

രജനികാന്തിന്റ 170മത്തെ ചിത്രം. അതായിരുന്നു തലൈവർ 170 എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിലേക്ക് പ്രേക്ഷകരെ ആകർഷിച്ച ഘടകങ്ങളിൽ ഒന്ന്. ഏതാനും ദിവസങ്ങൾക്ക് മുൻപ് തിരുവനന്തപുരത്ത് ഷൂട്ടിംഗ് ആരംഭിച്ച ചിത്രത്തിൽ രജനിക്കൊപ്പം വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഇക്കൂട്ടത്തിലെ പ്രധാനിയാണ് അമിതാഭ് ബച്ചൻ. മുപ്പത്തി മൂന്ന് വർഷങ്ങൾക്ക് ശേഷം രജനികാന്തിനൊപ്പം ബച്ചൻ സ്ക്രീന്‍ പങ്കിടുന്ന ചിത്രം കൂടിയാണ് തലൈവർ 170.
ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മറ്റൊരു ഷെഡ്യൂഷ് കൂടി പൂർത്തിയായിരിക്കുകയാണ് ഇന്ന്. തലൈവർ 170ന്റെ മുംബൈ ഷെഡ്യൂളിനാണ് ഇന്ന് തിരശ്ശീല വീണത്. ഇക്കാര്യം നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് വ്യക്തമാക്കിയിട്ടുണ്ട്. ഷെഡ്യൂൾ അവസനിച്ച വിവരം പങ്കുവച്ചുള്ള ട്വീറ്റിനൊപ്പം ബച്ചന്റെയും രജനിയുടെയും ഫോട്ടോയും ഷെയർ ചെയ്തിട്ടുണ്ട്.
'33 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു! ഇതിഹാസങ്ങളുടെ ഇരട്ടി ഡോസ് ആയിരിക്കും തലൈവർ 170', എന്നാണ് നിർമാതാക്കൾ കുറിച്ചത്. രജനികാന്തിനും അമിതാഭ് ബച്ചനും ഒപ്പം ഫഹദ് ഫാസിൽ, മഞ്ജുവാര്യർ, റാണാ ദഗുബട്ടി, റിതിക സിംഗ്, ദുഷാര വിജയൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ലൈക പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ സുബാസ്കരൻ ആണ് തലൈവർ 170 നിർമിക്കുന്നത്. അനിരുദ്ധ് രവിചന്ദ്രറാണ് സംഗീതം. മഞ്ജുവാര്യരുടെ നാലാമത്തെ തമിഴ് സിനിമ കൂടിയാണിത്.
അനീതിക്ക് മേൽ കൊടുംങ്കാറ്റാവാൻ 'ഗരുഡൻ', സുരേഷ് ഗോപിക്കൊപ്പം ബിജു മേനോനും, കൗണ്ട്ഡൗൺ ബിഗാൻ
അതേസമയം, ജയിലര്‍ എന്ന ബ്ലോക് ബസ്റ്റര്‍ ചിത്രമാണ് രജനിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. മോഹൻലാൽ, ശിവരാജ് കുമാർ, വിനായകൻ, രമ്യ കൃഷ്ണ തുടങ്ങി വന്‍ താര നിര അണിനിരന്ന ചിത്രം 600 കോടിയിലേറെ കളക്ഷന്‍ നേടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..