ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

നീണ്ട ഇടവേളക്ക് ശേഷം സുരേഷ് ഗോപി - ബിജു മേനോൻ എന്നിവർ ഒന്നിക്കുന്ന ചിത്രമാണ് ഗരുഡൻ. മിഥുൻ മാനുവലിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം ഒരു ലീഗൽ ത്രില്ലർ ആണ്. അരുൺ വർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവംബർ 3 ന് തിയറ്ററുകളിൽ എത്തുന്ന ചിത്രം മികച്ച ദൃശ്യാനുഭവം തന്നെയാകും പ്രേക്ഷകന് നൽകുന്നതെന്നാണ് പ്രതീക്ഷ.

സുരേഷ് ​ഗോപിയുടെയും ബിജു മേനോന്റെയും ഗംഭീര അഭിനയപ്രകടനമാണ് ചിത്രത്തിന്റെ പ്രതീക്ഷ കൂട്ടുന്നത്. മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രത്തിൽ സിദ്ദിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, അഭിരാമി, ദിവ്യ പിള്ള, തലൈവാസൽ വിജയ്, അർജുൻ നന്ദകുമാർ, മേജർ രവി, ബാലാജി ശർമ, സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കാങ്കോൽ, ജെയ്സ് ജോസ്, മാളവിക, ജോസുകുട്ടി, ചൈതന്യ പ്രകാശ് എന്നിവർ ആണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. വൻ താരനിരയെ അണിനിരത്തി വലിയ മുതൽമുടക്കിൽ എത്തുന്ന ചിത്രം ആണ് ഗരുഡൻ.

'റാണി ചിത്തിര മാര്‍ത്താണ്ഡ'; ഒരു കുട്ടനാടന്‍ കോമഡി- റിവ്യു

ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ കഥ ജിനേഷ് എം. ആണ്. എഡിറ്റർ ശ്രീജിത്ത് സാരംഗ്. ചിത്രത്തിന്റെ കോ- പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ , ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ്, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ. മേക്കപ്പ് റോണക്സ് സേവ്യർ, ആർട്ട്‌ സുനിൽ കെ. ജോർജ്.കോസ്റ്റ്യൂം സ്റ്റെഫി സേവ്യർ, പി ആർ ഓ മഞ്ജു ഗോപിനാഥ്. മാർക്കറ്റിംഗ് കൺസൾട്ടന്റ് ബിനു ബ്രിങ് ഫോർത്ത്. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ. സ്റ്റിൽസ് ശാലു പേയാട്. ഡിസൈൻസ് ആന്റണി സ്റ്റീഫൻ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Garudan Official Trailer | Suresh Gopi | Biju Menon | Arun Varma | Midhun Manuel Thomas |Jakes Bejoy