തമിഴകത്തിലെ പ്രമുഖ സംവിധായകനും നടനുമായ ജെ മഹേന്ദ്രൻ വിടവാങ്ങി. രജനികാന്തിന്റെ കരിയറിലെ മികച്ച സിനിമകളില്‍ ഒന്നായ മുള്ളും മലരും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ജെ മഹേന്ദ്രൻ. മഹേന്ദ്രന് ആദരവര്‍പ്പിക്കാൻ രജനികാന്ത് അദ്ദേഹത്തിന്റെ വീട്ടിലെത്തി. സിനിമയ്‍ക്കപ്പുറത്തെ ബന്ധമാണ് ജെ മഹേന്ദ്രനുമായി ഉണ്ടായിരുന്നതെന്ന് രജനികാന്ത് പറഞ്ഞു. 

മഹേന്ദ്രനുമായുള്ള എന്റെ സൌഹൃദം വളരെ ആഴത്തിലുള്ളതാണ്. സിനിമയ്‍ക്കപ്പുറമുള്ളതാണ് അത്. അഭിനയത്തില്‍ എനിക്ക് പുതിയ ഒരു തലം പഠിപ്പിച്ചുതന്നത് അദ്ദേഹമാണ്. ഞാൻ എന്നെത്തന്നെ കണ്ടെത്താൻ കാരണം അദ്ദേഹമാണ്- രജനികാന്ത് പറയുന്നു.