ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അദ്ദേഹം ചെന്നൈ എയര്‍പോര്‍ട്ടില്‍ എത്തിയത്. 

ഴിഞ്ഞ മാസമായിരുന്നു സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി അമേരിക്കയിലേക്ക് പോയത്. ഇടയ്ക്ക് നടത്താറുള്ള വിദഗ്‍ധ പരിശോധനയ്ക്കായാണ് പോകുന്നതെന്നാണ് അറിയിപ്പ്. പ്രത്യേക വിമാനത്തിലാവും യാത്ര. ഇപ്പോഴിതാ താരം തിരികെ ചെന്നൈയിൽ എത്തിയിരിക്കുകയാണ്. 

ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അദ്ദേഹം ചെന്നൈ എയര്‍പോര്‍ട്ടില്‍ എത്തിയത്. യുഎസില്‍ നിന്ന് ഖത്തറിലെത്തി അവിടെ നിന്ന് കണക്ഷന്‍ ഫ്‌ലൈറ്റിലാണ് താരം ചെന്നൈയില്‍ എത്തിയത്. താരത്തെ കണ്ട് ആവേശത്തോടെ തലൈവ എന്ന് ആര്‍പ്പ് വിളിക്കുന്ന ആരാധകരുടെ വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ആരാധകരോട് നന്ദി പറഞ്ഞതിന് ശേഷം താരം കാറില്‍ കയറി പോവുകയും ചെയ്തു.

നാല് വർഷങ്ങൾക്കു മുന്‍പ് രജനീകാന്തിന് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നിരുന്നു. ഇതിന്‍റെ ഭാഗമായുള്ള പരിശോധനകൾക്കായാണ് യാത്ര. ഹൈദരാബാദിൽ ചിത്രീകരണം നടക്കുന്ന അണ്ണാത്തെ സിനിമയിലെ പ്രധാന രംഗങ്ങളുടെ ഷൂട്ടിംഗ് താരം പൂർത്തിയാക്കിയിരുന്നു.

തന്‍റെ ആരോഗ്യപ്രശ്‍നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രീയത്തിലേക്കില്ലെന്ന് കഴിഞ്ഞ വര്‍ഷാവസാനം രജനി പ്രഖ്യാപിച്ചത്. കടുത്ത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആരോഗ്യനില മോശമായ അദ്ദേഹത്തെ ചിത്രീകരണം നടക്കുകയായിരുന്ന 'അണ്ണാത്തെ'യുടെ ലൊക്കേഷനില്‍ നിന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Scroll to load tweet…

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona