ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം വിടവാങ്ങിയിരിക്കുന്നു. വലിയവനെന്നോ ചെറിയവനെന്നോ ഭേദമില്ലാതെ എല്ലാവരോടും ഒരുപോലെ പെരുമാറിയ ആളാണ് എസ് പി ബാലസുബ്രഹ്‍മണ്യം എന്ന് രജനികാന്ത് പറയുന്നു. വലിയ ശോകമാണ് അദ്ദേഹത്തിന്റ വിടവാങ്ങല്‍ കാരണം ഉണ്ടായിരിക്കുന്നത്. രാജ്യമെമ്പാടും അദ്ദേഹത്തിന് ആരാധകരുണ്ട്. അദ്ദേഹത്തിന്റെ മനസ് ആണ് അതിന് കാരണം. എസ് പി ബാലസുബ്രഹ്‍മണ്യം ഇനിയില്ല എന്ന് ആലോചിക്കുമ്പോള്‍ വലിയ സങ്കടമെന്നും വികാരഭരിതനായി രജനികാന്ത് പറയുന്നു.


ഇന്ന് ശോകമാനമായ ഒരു ദിവസമാണ്.  അവസാന നിമിഷം വരെ ജീവനായി പോരാടിയ എസ് പി ബാലസുബ്രഹ്‍മണ്യം നമ്മെ വിട്ടുപോയിരിക്കുന്നു. അദ്ദേഹത്തിന്റെ മരണം വിഷമിപ്പിക്കുന്നു. അദ്ദേഹത്തിന്റ  ഗാനത്തിനും ശബ്‍ദത്തിനും രാജ്യത്താകെ ആരാധകരുണ്ട്. അദ്ദേഹത്തിന്റെ പാട്ടോ ശബ്‍ദമോ വേണ്ട. അതിന് കാരണം അദ്ദേഹത്തിന്റെ മനസാണ്. അദ്ദേഹം എല്ലാവരെയും വലിയവനെന്നോ ചെറിയവനെന്നോ ഇല്ലാതെ എല്ലാവരെയും ഒരുപോലെ കണ്ടു. സ്‍നേഹം കൊടുത്തു. വളരെ നല്ല ഒരു മനുഷ്യൻ. ഇന്ത്യയില്‍ ഒരുപാട് മികച്ച സംഗീതഞ്ജര്‍ ഉണ്ട്. എന്നാല്‍ ഒരു പ്രത്യേക എസ് പി ബാലസുബ്രഹ്‍മണ്യത്തിന് ഉണ്ട്. എസ് പി ബാലസുബ്രഹ്‍മണ്യം പല ഭാഷകളിലാണ് പാടിയത്. അതുകൊണ്ട് അദ്ദേഹത്തെ എല്ലാവര്‍ക്കും അറിയാം. പ്രധാനമായും തെന്നിന്ത്യയില്‍ അദ്ദേഹത്തിന്റെ ആരാധകരല്ലാത്തവര്‍ ഇല്ല. എത്ര കാലം അദ്ദേഹത്തിന്റെ ശബ്‍ദം നമ്മുടെ കാതില്‍ കേള്‍ക്കും. അദ്ദേഹം ഇനി നമ്മുടെ കൂടെ ഇല്ല എന്ന് ആലോചിക്കുമ്പോള്‍ വലിയ സങ്കടം. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെയെന്ന് രജനികാന്ത് പറയുന്നു.