തമിഴകത്തെ ഇതിഹാസ നടൻമാരാണ് രജനികാന്തും കമല്‍ഹാസനും. ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന സിനിമ വരുന്നൂവെന്ന വാര്‍ത്ത ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് സൂചനകളൊന്നും പുറത്തുവിട്ടിട്ടില്ല. പക്ഷേ ഇരുവരുടെയും കരിയറിലെ വലിയ ചിത്രമായിരിക്കും ഇതെന്നാണ് കരുതുന്നത്. സിനിമയുടെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നതാണ് പുതിയ വാര്‍ത്ത.

മാര്‍ച്ച് അഞ്ചിനായിരിക്കും ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. ചിത്രം ആരായിരിക്കും സംവിധാനം ചെയ്യുക എന്ന കാര്യവും പുറത്തുവിട്ടിട്ടില്ല. എന്തായാലും തമിഴകത്തെ ശ്രദ്ധേയമായ സിനിമയായിരിക്കും ഇത്. 16 സിനിമകളില്‍ ഇരുവരും ഇതിനു മുമ്പ് ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഗിരഫ്‍റ്റാര്‍ എന്ന ഹിന്ദി ചിത്രത്തിലാണ് രജനികാന്തും കമല്‍ഹാസനും ഏറ്റവും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ചത്.