വതാരികയായി എത്തി പിന്നീട് മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ്  രജിഷ വിജയൻ.അനുരാഗ കരിക്കിൻ വെള്ളം എന്ന ആദ്യ സിനിമയിൽ എലിസബത്ത് എന്ന കഥാപാത്രം മികവോടെ അവതരിപ്പിച്ചതിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും താരം നേടി. ഇപ്പോഴിതാ പുത്തൻ കാർ സ്വന്തമാക്കിയിരിക്കുകയാണ് രജിഷ. കിയ മോട്ടോഴ്സിന്റെ സെൽറ്റോസ് എസ്‌യുവിയിലാകും താരത്തിന്റെ ഇനിയുള്ള യാത്രകൾ.

സെൽറ്റോസ് വിപണിയിലെത്തി ഒരു വർഷം തികഞ്ഞപ്പോൾ കിയ അവതരിപ്പിച്ച സെൽറ്റോസ് ആനിവേഴ്സറി എഡിഷനാണ് രജിഷ വിജയൻ വാങ്ങിയത്. കിയ മോട്ടോഴ്സിന്റെ കേരളത്തിലെ പ്രമുഖ ഡീലർഷിപ്പായ ഇഞ്ചിയോൺ കിയയിൽ നിന്നാണ് അറോറ ബ്ലാക്ക് പേൾ നിറത്തിലുള്ള സെൽറ്റോസ് ആനിവേഴ്സറി എഡിഷനെ രജിഷ വിജയനും കുടുംബവും ഏറ്റുവാങ്ങിയത്.\

Kerala State Award Winning Actress Rajisha Vijayan and her adorable family receiving the keys of the brand new KIA...

Posted by Incheon KIA on Monday, 14 December 2020

ദില്ലിയിൽ നടന്ന ഓട്ടോ എക്‌സ്‌പോയിൽ കിയ മോട്ടോർസ് അവതരിപ്പിച്ച സെൽറ്റോസ് എക്‌സ്-ലൈൻ കൺസെപ്റ്റ് അടിസ്ഥാനമാക്കിയാണ് സെൽറ്റോസ് ആനിവേഴ്സറി എഡിഷൻ തയ്യാറാക്കിയിരിക്കുന്നത്. മിഡ്-സ്പെക് വേരിയന്റ് ആയ HTX ആണ് സെൽറ്റോസ് ആനിവേഴ്സറി എഡിഷൻ്റെ അടിസ്ഥാനം. അറോറ ബ്ലാക്ക് പേൾ എന്ന സിംഗിൾ ടോൺ നിറത്തിലും ഗ്രാവിറ്റി ഗ്രേ/അറോറ ബ്ലാക്ക് പേൾ, സ്റ്റീൽ സിൽവർ/അറോറ ബ്ലാക്ക് പേൾ, ഗ്ലേസിയർ വൈറ്റ് പേൾ/അറോറ ബ്ലാക്ക് പേൾ എന്നിങ്ങനെ 3 ഡ്യുവൽ ടോൺ നിറങ്ങളിലുമാണ് സെൽറ്റോസ് ആനിവേഴ്സറി എഡിഷൻ വാങ്ങാം.