രജിഷ വിജയൻ നായികയായ പുതിയ സിനിമയാണ് ഖോ ഖോ.

രജിഷ വിജയൻ നായികയായ പുതിയ ചിത്രമാണ് ഖോ ഖോ. അടുത്തിടെ റിലീസ് ചെയ്‍ത ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രം ഹിറ്റിലേക്ക് മാറുന്നുവെന്നുമാണ് വാര്‍ത്തകള്‍. ഇപോഴിതാ സിനിമയിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുന്നു. രജിഷ വിജയൻ തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സിദ്ധാര്‍ത്ഥ പ്രദീപ് ആണ് സംഗീത സംവിധായകൻ.

YouTube video player

'നിനവേ വാ' എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. രാഹുല്‍ റിജി നായരാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ഒരു സ്‍പോര്‍ട്‍സ് ചിത്രവുമാണ് ഇത്. യഥാര്‍ത്ഥ ഖോ ഖോ കളിക്കാരും സിനിമയുടെ ഭാഗമാണ്. വീഡിയോ ഗാനം ഷെയര്‍ ചെയ്‍തിരിക്കുന്നത് രജിഷ വിജയനാണ്. സിനിമയിലെ ഗാനവും എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്.

ഒറ്റമുറി വെളിച്ചം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് റിജി നായര്‍.

ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോയാണ് സിനിമ നിര്‍മ്മിക്കുന്നത്.