എയർപോർട്ടിൽ എത്തിയ വിമാനത്തില്‍ നിന്നും പുറത്തിറങ്ങാനായി തിരക്കു കൂട്ടുന്ന യാത്രക്കാരുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് രജീഷയുടെ പ്രതികരണം.

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ വിമാനയാത്രയ്ക്കും കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന്റ ഭാ​ഗമായാണ് വിമാനത്തിലെ നടുവിലെ സീറ്റ് ഒഴിച്ചിടണമെന്ന നിര്‍ദേശമടക്കം മുന്നോട്ട് വെച്ചത്. എന്നാല്‍ ഇത്ര കരുതലോടെ ശ്രദ്ധ പുലര്‍ത്തിയിട്ടും കാര്യമൊന്നുമില്ലെന്ന് പറയുകയാണ് നടി രജീഷ വിജയന്‍. 

എയർപോർട്ടിൽ എത്തിയ വിമാനത്തില്‍ നിന്നും പുറത്തിറങ്ങാനായി തിരക്കു കൂട്ടുന്ന യാത്രക്കാരുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് രജീഷയുടെ പ്രതികരണം. വിമാനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ എന്തിനാണ് ഇവര്‍ ഇങ്ങനെ തിരക്കു കൂട്ടുന്നതെന്നും സാമൂഹിക അകലം പാലിച്ചെ മതിയാകൂ എന്നും രജീഷ ഇൻസ്റ്റാ​ഗ്രാമിൽ കുറിക്കുന്നു.

രജീഷ വിജയന്റെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റ്

വിമാനങ്ങളിലെ നടുവിലെ സീറ്റ് ഒഴിച്ചിട്ട് എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥരും വിമാനത്തിലെ സ്റ്റാഫും ശ്രദ്ധയും കരുതലും പുലര്‍ത്തിയിട്ട് എന്താണ് പ്രയോജനം? നമ്മൾ ഇങ്ങനെ പെരുമാറുകയാണെങ്കില്‍? വിമാനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ എന്തിനാണ് ഇവര്‍ ഇങ്ങനെ തിരക്ക് കൂട്ടുന്നത്? സാമൂഹിക അകലം പാലിക്കണമെന്ന നിയമം നമ്മള്‍ അനുസരിച്ചേ മതിയാകൂ. നമുക്കു വേണ്ടി മാത്രമല്ല, മറ്റുള്ളവര്‍ക്കും കൂടിയാണ്.

View post on Instagram