Asianet News Malayalam

ആമിറിന്‍റെ 'പികെ' ഇനി നാഷണല്‍ ഫിലിം ആര്‍ക്കൈവില്‍ സുരക്ഷിതം; ഒറിജിനല്‍ നെഗറ്റീവ് കൈമാറി ഹിറാനി

സറ്റയര്‍ കോമഡി ഡ്രാമ ഗണത്തില്‍ പെടുന്ന 'പികെ' 2014ലാണ് തിയറ്ററുകളില്‍ എത്തിയത്

rajkumar hirani handed overoriginal camera negative of pk to nfai
Author
Thiruvananthapuram, First Published Jul 6, 2021, 10:36 PM IST
  • Facebook
  • Twitter
  • Whatsapp

രാജ്‍കുമാര്‍ ഹിറാനിയുടെ സംവിധാനത്തില്‍ ആമിര്‍ ഖാന്‍ നായകനായ 'പികെ'യുടെ ഒറിജിനല്‍ ക്യാമറ നെഗറ്റീവ് ഇനി നാഷണല്‍ ഫിലിം ആര്‍ക്കൈവ് ഓഫ് ഇന്ത്യ (എന്‍എഫ്എഐ) യുടെ സംരക്ഷണത്തില്‍. ചിത്രത്തിന്‍റെ ക്യാമറ നെഗറ്റീവിനൊപ്പം 300 കാനോളം വരുന്ന റഷസും ഹിറാനിയുടെ തന്നെ മറ്റൊരു ജനപ്രിയ ചിത്രമായിരുന്ന '3 ഇഡിയറ്റ്‍സി'ന്‍റെ റഷസും എന്‍എഫ്എഐ ഡയറക്ടര്‍ പ്രകാശ് മഗ്‍ദൂമിന് സംവിധായകന്‍ കൈമാറി. എന്‍എഫ്ഐയുടെ പ്രീമിയര്‍ ഫിലിം ആര്‍ക്കൈവില്‍ ഇവയെല്ലാം ഇനി സംരക്ഷിക്കും. മുംബൈയില്‍ വച്ചാണ് ആര്‍ക്കൈവ് ഡയറക്ടര്‍ ഇവ ഏറ്റുവാങ്ങിയത്.

 

സറ്റയര്‍ കോമഡി ഡ്രാമ ഗണത്തില്‍ പെടുന്ന 'പികെ' 2014ലാണ് തിയറ്ററുകളില്‍ എത്തിയത്. ഇന്ത്യയിലെ സിനിമാ ചിത്രീകരണം ഫിലിമില്‍ നിന്ന് ഡിജിറ്റലിലേക്ക് അതിവേഗം മാറിക്കൊണ്ടിരുന്ന കാലത്ത്, പൂര്‍ണ്ണമായും ഫിലിമില്‍ ചിത്രീകരിച്ച അവസാനത്തെ ഒരു ശ്രദ്ധേയ ചിത്രമാണ് പികെ. ആമിര്‍ ഖാനൊപ്പം അനുഷ്‍ക ശര്‍മ്മ, സുശാന്ത് സിംഗ് രാജ്‍പുത്, സഞ്ജയ് ദത്ത് തുടങ്ങി വന്‍ താരനിരയാല്‍ സമ്പന്നമായിരുന്ന ചിത്രം ഇന്ത്യയിലും വിദേശരാജ്യങ്ങളിലും വന്‍ ബോക്സ് ഓഫീസ് വിജയം സ്വന്തമാക്കി. ചിത്രവുമാണ്. 

അതേസമയം രാജ്‍കുമാര്‍ ഹിറാനിയുടെ തന്നെ മുന്നാഭായി എംബിബിഎസ്, ലഗേ രഹോ മുന്നാഭായി, 3 ഇഡിയറ്റ്സ് എന്നീ ചിത്രങ്ങളുടെ നെഗറ്റീവുകള്‍ നേരത്തേ തന്നെ എന്‍എഫ്എഐയുടെ സംരക്ഷണത്തിലാണ്. 

Follow Us:
Download App:
  • android
  • ios