വാക്സിൻ സ്വീകരിക്കാനെത്തിയപ്പോള്‍ ആദ്യം ബഹളം വെച്ചു, പിന്നെ ഇത്രയേയുള്ളൂവെന്ന ഭാവം- വീഡിയോയുമായി രാഖി സാവന്ത്
രാഖി സാവന്ത് കൊവിഡ് സ്വീകരിക്കുന്നതിന്റെ വീഡിയോ.
സാമൂഹ്യ മാധ്യമങ്ങളില്‍ പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്ന താരമാണ് രാഖി സാവന്ത്. ഫോട്ടോകളും വീഡിയോകളും രാഖി സാവന്ത് പങ്കുവയ്ക്കാറുണ്ട്. രാഖി സാവന്തിന്റെ പരാമര്‍ശങ്ങള്‍ വിവാദമാകാറുണ്ട്. ഇപോഴിതാ കൊവിഡ് വാക്സിൻ സ്വീകരിക്കുമ്പോള്‍ രാഖി സാവന്ത് കാട്ടുന്ന കാര്യങ്ങളാണ് ചര്‍ച്ചയാകുന്നത്.
സൂചി പേടിയാണെന്നാണ് രാഖി സാവന്ത് പറയുന്നത്. സൂചി കുത്തുമ്പോള്‍ വേദന അറിയാതിരിക്കാൻ തന്റെ ആല്‍ബത്തിലെ പാട്ട് പാടുകയാണ് രാഖി സാവന്ത്. എന്നാല്‍ വളരെ ശ്രദ്ധയോടെ നഴ്സ് രാഖി സാവന്തിന്റെ ബഹളങ്ങളൊന്നും നോക്കാതെ കുത്തിവയ്ക്കുകയും ചെയ്തു. രാഖി സാവന്ത് പോലും കുത്തിവെച്ച് കഴിഞ്ഞതിന് ശേഷമാണ് അറിഞ്ഞത് എന്ന് പ്രതികരണത്തില്‍ നിന്ന് വ്യക്തമാകും.
ഭര്‍ത്താവ് തന്നെ അവഗണിക്കുന്നുവെന്നൊക്കെ പറഞ്ഞ് രാഖി സാവന്ത് ലൈവില്‍ പൊട്ടിക്കരഞ്ഞതൊക്കെ വിവാദമായി മാറിയിരുന്നു.
ഭര്‍ത്താവ് തന്നെ അവഗണിക്കുകയാണെന്നും തനിക്ക് അത് സഹിക്കാനാകുന്നില്ലെന്നുമാണ് രാഖി സാവന്ത് പറഞ്ഞത്. നിങ്ങള്‍ എന്തു പറഞ്ഞാലും ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. ഞാന്‍ നിങ്ങളെ വല്ലാതെ സ്നേഹിക്കുന്നൂ. എന്നെ അവഗണിക്കരുതേ- രാഖി പറയുന്നു. ഭര്‍ത്താവിന്റെ സ്വകാര്യത മാനിച്ച് താന്‍ ചിത്രങ്ങള്‍ പുറത്ത് വിടുന്നില്ലെന്നും രാഖി സാവന്ത് പറഞ്ഞിരുന്നു രാഖി സാവന്തിന്റെ വീഡിയോ തമാശയ്ക്കായി ചെയ്തതാണെന്ന് ചില ആരാധകരും അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.