തെന്നിന്ത്യൻ സിനിമ ലോകത്ത് ശ്രദ്ധേയയായ നടിയാണ് രാകുല്‍ പ്രീത് സിംഗ്. കൊവിഡ് ബുദ്ധിമുട്ടുകളുടെ പശ്ചാത്തലത്തില്‍ രാകുല്‍ പ്രീത് സിംഗ് പ്രതിഫലം കുറച്ചുവെന്നതാണ് താരത്തിന്റെ ആരാധകര്‍ ചര്‍ച്ചയാക്കുന്ന വാര്‍ത്ത.

ചന്ദ്രശേഖര്‍ യെലേടിയുടെ സംവിധാനത്തില്‍ എത്തുന്ന സിനിമയില്‍ രാകുല്‍ പ്രീത് സിംഗ് ആണ് നായിക. ചിത്രത്തില്‍ തന്റെ പ്രതിഫലം രാകുല്‍ പ്രീത് സിംഗ് 50 ശതമാനം കുറച്ചുവെന്നാണ് വാര്‍ത്ത. നിതിന്റെ നായികയായിട്ടാണ് രാകുല്‍ പ്രീത് സിംഗ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സാധാരണ രാകുല്‍ പ്രീതി സിംഗ് 1.5 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിക്കാറുള്ളത്. കൊവിഡ് 19 വലിയ ബുദ്ധിമുട്ടുകളാണ് മറ്റേത് മേഖലയെയും പോലെ സിനിമ രംഗത്തും ഉണ്ടാക്കിയിരിക്കുന്നത്. അതിനാല്‍ രാകുല്‍ പ്രീത് സിംഗ് പ്രതിഫലം കുറയ്‍ക്കാൻ തയ്യാറായി എന്നാണ് വാര്‍ത്ത.