തനി ഫിറ്റ്നസ് ഫ്രീക്കാണ് തെന്നിന്ത്യന്‍ നടി രാകുല്‍ പ്രീത്. സിനിമാ തിരക്കിനിടയിലും യോഗയ്ക്ക് സമയം കണ്ടെത്തുന്ന താരം തന്‍റെ വര്‍ക്കൗട്ടിന്‍റെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുമുണ്ട്. കൊവിഡിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണില്‍ പുറത്തിറങ്ങാനാകാതായതോടെ പഴയകാല ചിത്രങ്ങളാണ് താരങ്ങള്‍ പങ്കുവയ്ക്കുന്നത്.

രാകുലും തന്‍റെ യോഗ പോസിന്‍റെ ചിത്രം പങ്കുവച്ചു. അല്‍പ്പം ശ്രമകരമായ ഏരിയല്‍ യോഗാ പോസിന്‍റെ ചിത്രമാണ് രാകുല്‍ പങ്കുവച്ചത്. 2018ലാണ് രാകുല്‍ യോഗ അഭ്യസിച്ച് തുടങ്ങിയത്. അന്നുമുതല്‍ ദിവസവും രാകുല്‍ യോഗ അഭ്യസിക്കുന്നുണ്ട്. ചിത്രം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകര്‍. നിരവധി കമന്‍റുകളാണ് ഇന്‍സ്റ്റഗ്രാമില്‍ നിറയുന്നത്.