Asianet News MalayalamAsianet News Malayalam

നെപ്പോട്ടിസം കാരണം തനിക്ക് സിനിമകൾ നഷ്‌ടപ്പെട്ടു: വെളിപ്പെടുത്തി രാകുൽ പ്രീത് സിംഗ്

നെപ്പോട്ടിസം കാരണം പ്രോജക്‌ടുകൾ നഷ്ടപ്പെട്ടോ എന്ന ചോദ്യത്തിന് ഹിന്ദിയിൽ രാകുൽ പറഞ്ഞു, "തീർച്ചയായും, അതിന്‍റെ ഫലമായി നിങ്ങൾക്ക് കയ്പേറിയ അനുഭവങ്ങള്‍ ഉണ്ടാകാം

Rakul Preet Singh on nepotism: Films have been taken away from me but I am not a person who will get bitter
Author
First Published Sep 12, 2024, 10:27 AM IST | Last Updated Sep 12, 2024, 10:27 AM IST

മുംബൈ: നെപ്പോട്ടിസം കാരണം തനിക്ക് സിനിമകൾ നഷ്‌ടപ്പെട്ടിട്ടുണ്ടെന്ന് നടി രാകുൽ പ്രീത് സിംഗ്. രൺവീർ  പോഡ്‌കാസ്റ്റിലാണ് രാകുല്‍ ഇത് പറഞ്ഞത്. നെപ്പോട്ടിസം ജീവിത യാഥാർത്ഥ്യമാണെന്നും ആളുകൾ അത് എത്ര വേഗത്തിൽ അംഗീകരിക്കുന്നുവോ അത്രയും നല്ലതാണെന്നും രാകുൽ പ്രീത് പറഞ്ഞു.

നെപ്പോട്ടിസം കാരണം പ്രോജക്‌ടുകൾ നഷ്ടപ്പെട്ടോ എന്ന ചോദ്യത്തിന് ഹിന്ദിയിൽ രാകുൽ പറഞ്ഞു, "തീർച്ചയായും, അതിന്‍റെ ഫലമായി നിങ്ങൾക്ക് കയ്പേറിയ അനുഭവങ്ങള്‍ ഉണ്ടാകാം. എന്നാൽ ഇത് സിനിമാ വ്യവസായത്തിന്‍റെ ഭാഗമല്ലെങ്കില്‍ അത് നിങ്ങളുടെ അവസരങ്ങൾ തട്ടിയെടുക്കാം. മറ്റേതൊരു വ്യവസായത്തിലും, മെഡിക്കൽ ഫീൽഡ് പോലെയാണ് ഇത്. അതാണ് ജീവിതമെന്ന് ഞാൻ കരുതുന്നു, നിങ്ങൾ ഇത് എത്രയും വേഗം മനസ്സിലാക്കുന്നുവോ അതാണ് നിങ്ങളുടെ പുരോഗതിക്ക് നല്ലത്"  രാകുല്‍ പറഞ്ഞു. 

പേരുകളൊന്നും വെളിപ്പെടുത്താതെ താരം കൂട്ടിച്ചേര്‍ത്തു “നാളെ, എന്‍റെ കുട്ടികൾക്ക് എന്തെങ്കിലും സഹായം വേണമെങ്കിൽ തീർച്ചയായും ഞാൻ അവരെ സഹായിക്കും. ഞാൻ നേരിടേണ്ടി വന്ന അവസ്ഥ അവര്‍ക്ക് വരാന്‍ ഞാന്‍ അനുവദിക്കില്ല. അതുപോലെ, സ്റ്റാര്‍ കിഡ്സിന് എളുപ്പം സിനിമയില്‍ എത്താന്‍ സാധിക്കുന്നുവെങ്കില്‍ അത് അവരുടെ മാതാപിതാക്കൾ കഠിനാധ്വാനം ചെയ്തതുകൊണ്ടാണ്. 

അതുകൊണ്ട് നെപ്പോട്ടിസം വലിയ പ്രശ്നമായി ഞാന്‍ ചിന്തിക്കുന്നില്ല.അത് ഒരു യാഥാർത്ഥ്യമാണ്, സിനിമകൾ എനിക്ക് അത് മൂലം നഷ്ടമായി, പക്ഷെ അതില്‍ എനിക്ക് ദുഖമില്ല. ഒരുപക്ഷേ ഈ പ്രൊജക്ടുകള്‍ എന്നെ ഉദ്ദേശിച്ചുള്ളതാകില്ല. ആ ദിവസം ചിലപ്പോള്‍ വിഷമം തോന്നും, എന്നാല്‍ പിന്നീട് അത് മറക്കും, രാകുല്‍ പ്രീത് സിംഗ് കൂട്ടിച്ചേര്‍ത്തു. 

കമല്‍ഹാസന്‍ നായകനായി കഴിഞ്ഞ ജൂലൈയില്‍ ഇറങ്ങിയ ഇന്ത്യന്‍ 2 എന്ന ചിത്രത്തിലാണ് രാകുല്‍ അവസാനം അഭിനയിച്ചത്. ചിത്രത്തില്‍ സിദ്ധാര്‍ത്ഥിന്‍റെ ജോഡിയായണ് രാകുല്‍ എത്തിയത്. 

'ഇതാണ് നമ്മുടെ മോളിവുഡ്': ടൊവിനോ, പെപ്പെ, ആസിഫ് യുവതാരങ്ങളുടെ വീഡിയോ വൈറല്‍

'പവർ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത് എങ്ങനെ': ഓണം റിലീസിന്‍റെ പേരില്‍ യുവതാരങ്ങള്‍ക്കെതിരെ ഷീലു എബ്രഹാം

Latest Videos
Follow Us:
Download App:
  • android
  • ios