Asianet News MalayalamAsianet News Malayalam

'പവർ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത് എങ്ങനെ': ഓണം റിലീസിന്‍റെ പേരില്‍ യുവതാരങ്ങള്‍ക്കെതിരെ ഷീലു എബ്രഹാം

ഈ വർഷത്തെ ഓണം റിലീസുകളെച്ചൊല്ലി മലയാള സിനിമയിൽ പുതിയ വിവാദം. യുവതാരങ്ങളായ ടൊവിനോ തോമസ്, 

Sheelu Abraham against young stars over Onam release How power groups work
Author
First Published Sep 12, 2024, 9:43 AM IST | Last Updated Sep 12, 2024, 9:43 AM IST

കൊച്ചി: കഴിഞ്ഞ ദിവസം തങ്ങളുടെ ഓണം റിലീസ് ചിത്രങ്ങളെ പ്രമോട്ട് ചെയ്ത് മലയാളത്തിന്‍റെ യുവതാരങ്ങളായ ടൊവിനോ തോമസ്, ആന്‍റണി വര്‍ഗ്ഗീസ്, ആസിഫ് അലി എന്നിവര്‍ ഒരു സോഷ്യല്‍ മീഡിയ വീഡിയോ ചെയ്തിരുന്നു. ഓണം റിലീസായി തീയറ്ററില്‍ എത്തുന്ന കൊണ്ടല്‍, എആര്‍എം, കിഷ്കിന്ധകാണ്ഡം എന്നീ ചിത്രങ്ങളെ പ്രമോട്ട് ചെയ്ത് ഇവരിട്ട വീഡിയോ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

എന്നാല്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടിയും നിര്‍മ്മാതാവുമായ ഷീലു എബ്രഹാം. അബ്റാം ഫിലിംസ് സഹ ഉടമയായ ഷീലു അഭിനയിക്കുകയും നിര്‍മ്മിക്കുകയും ചെയ്ത ബാഡ് ബോയ്സ് എന്ന ചിത്രവും ഈ ഓണത്തിന് റിലീസാകുന്നുണ്ട്. ഓമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റഹ്മാനാണ് നായകന്‍. ബാബു ആന്‍റണി, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയ വലിയ താര നിര ചിത്രത്തിലുണ്ട്. 

യുവതാരങ്ങളുടെ വീഡിയോയ്ക്കെതിരെയാണ് ഷീലു ഇപ്പോള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. നിങ്ങളുടെ മൂന്നു ചിത്രങ്ങൾ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നത്  എന്ന തെറ്റിദ്ധാരണ ആണ് നിങ്ങൾ പ്രേക്ഷകരിലേക്ക് കൊടുക്കുന്നത് എന്നാണ് ഷീലു പറയുന്നത്. എന്തായാലും ബാഡ് ബോയ്സ് സംവിധായകന്‍ ഒമര്‍  ലുലു അടക്കം ഇതിനെ പിന്തുണച്ച് രംഗത്ത് എത്തിയിട്ടുണ്ട്. 

ഷീലുവിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

പ്രിയപ്പെട്ട  ടൊവിനോ ,ആസിഫ് , പെപ്പെ , “പവർ ഗ്രൂപ്പുകൾ "പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് കാണിച്ച് തന്നതിന് നന്ദി. നിങ്ങളുടെ ഐക്യവും സ്നേഹവും കാണിക്കാൻ നിങ്ങൾ ചെയ്ത ഈ വീഡിയോയിൽ ,നിങ്ങളുടെ മൂന്നു ചിത്രങ്ങൾ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നത്  എന്ന തെറ്റിദ്ധാരണ ആണ് നിങ്ങൾ പ്രേക്ഷകരിലേക്ക് കൊടുക്കുന്നത്.

എന്നാൽ ഞങ്ങളുടെ "BAD BOYZ ഉം  പിന്നെ കുമ്മാട്ടിക്കളിയും , GANGS ഓഫ്‌ സുകുമാരക്കുറുപ്പും നിങ്ങൾ നിർദ്ദാക്ഷണ്യം തഴഞ്ഞു.  ഈ ചിത്രങ്ങളും ഓണത്തിന് തന്നെ ആണ് റിലീസ്. സ്വാർത്ഥമായ പവർ ഗ്രൂപ്പുകളെക്കാൾ പവർഫുൾ ആണ് മലയാളി പ്രേക്ഷകർ. നാളെ ഞങ്ങളുടെ ചിത്രം റിലീസ് ചെയ്യുകയാണ് .ഓണത്തിന് റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും വിജയിക്കട്ടെ ,എല്ലാവര്ക്കും ലാഭവും ,മുടക്കുമുതലും തിരിച്ച് കിട്ടട്ടെ .

'ഇതാണ് നമ്മുടെ മോളിവുഡ്': ടൊവിനോ, പെപ്പെ, ആസിഫ് യുവതാരങ്ങളുടെ വീഡിയോ വൈറല്‍

'ഇത്തവണ ആളും പുതിയത്, കളിയും പുതിയത്': ബിഗ് ബോസ് അവതരകനായി നാട്ടുകാരുടെ ഉപദേശം തേടി വിജയ് സേതുപതി- വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios