രാജ്യത്ത് ഇപ്പോള്‍ ശ്രദ്ധേയയായ നടിയാണ് രാകുല്‍ പ്രീത് സിംഗ്. താൻ ഒരു നടനുമായി പ്രണയത്തിലാണെന്നും ലിവിംഗ് റിലേഷനിലാണ് എന്നും വാര്‍ത്തകളുണ്ടായിരുന്നു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് രാകുല്‍ പ്രീത് സിംഗിന്റെ പേരും ഉയര്‍ന്നുവന്നിരുന്നു. വിവാഹത്തില്‍ വിശ്വസിക്കുന്ന ഒരാളാണ് താൻ എന്നാണ് രാകുല്‍ പ്രീത് സിംഗ് പറയുന്നത്. ഒരു അഭിമുഖത്തിലാണ് രാകുല്‍ പ്രീത് സിംഗ് ഇക്കാര്യം പറയുന്നത്. എല്ലാവരെയും അറിയിച്ചുകൊണ്ടുള്ള വിവാഹമായിരിക്കും തന്റേത് എന്ന് രാകുല്‍ പ്രീത് സിംഗ് പറയുന്നു.

സ്‍നേഹം ആഗ്രഹിക്കുന്ന ആളാണ് ഞാൻ. വിവാഹത്തില്‍ വിശ്വസിക്കുന്ന ആളാണ് താൻ. എന്റെ മാതാപിതാക്കളില്‍ കണ്ട സ്‍നേഹമാണ് എനിക്കും വേണ്ടത്. ബുദ്ധിപരമായ ആളായിരിക്കണം തന്റെ വരനെന്നും ജീവിതത്തില്‍ എന്നും എന്തെങ്കിലും ലക്ഷ്യമുണ്ടായിരിക്കണം എന്നും രാകുല്‍ പ്രീത് സിംഗ് പറയുന്നു. രാകുല്‍ പ്രീത് സിംഗിനെ കുറിച്ച് വിവാദങ്ങളുണ്ടായിരുന്നു. എന്തുകൊണ്ടാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നത് എന്ന് അറിയില്ലെന്നും രാകുല്‍ പ്രീത് സിംഗ് പറഞ്ഞു.

വിവാഹ ആഘോഷത്തില്‍ വിശ്വസിക്കുന്ന ആളാണ് താൻ എന്നും രാകുല്‍ പ്രീത് സിംഗ് പറഞ്ഞു.

നിതിൻ നായകനായ ചെക്ക്, അജയ് ദേവ്‍ഗണ്‍ നായകനായി സംവിധാനം ചെയ്യുന്ന മേയ് ഡെ എന്ന സിനിമയിലും രാകുല്‍ പ്രീത് സിംഗ് ആണ് നായിക.