അല്‍ഫോന്‍സ് പുത്രന്‍റെ 'പ്രേമ'ത്തിലൂടെ തമിഴ്നാട്ടില്‍ വലിയ ഫാന്‍ ഫോളോവിംഗ് നേടിയ താരമാണ് നിവിന്‍ പോളി

സംവിധാനം ചെയ്‍ത നാല് സിനിമകളിലൂടെ ഭാഷാഭേദമന്യെ പ്രേക്ഷകശ്രദ്ധ നേടിയെടുത്ത തമിഴ് ചലച്ചിത്ര സംവിധായകനാണ് റാം. മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ 'പേരന്‍പ്' ആണ് റാം അവസാനം സംവിധാനം ചെയ്‍ത ചിത്രം. മിഷ്‍കിന്‍റെ 'സൈക്കോ'യില്‍ അഭിനേതാവായും അദ്ദേഹത്തെ കണ്ടു. ഇപ്പോഴിതാ റാം സംവിധാനം ചെയ്യാനിരിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ചാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

തമിഴിലും മലയാളത്തിലുമായി റാം ഒരുക്കുന്ന പുതിയ ചിത്രത്തില്‍ നിവിന്‍ പോളിയാവും നായകനെന്നും വൈകാതെ ഇതു സംബന്ധിച്ച ഔദ്യോഗിക പഖ്യാപനം ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

Scroll to load tweet…

അല്‍ഫോന്‍സ് പുത്രന്‍റെ 'പ്രേമ'ത്തിലൂടെ തമിഴ്നാട്ടില്‍ വലിയ ഫാന്‍ ഫോളോവിംഗ് നേടിയ താരമാണ് നിവിന്‍ പോളി. എന്നാല്‍ പിന്നീട് നായകനായെത്തിയ തമിഴ് ചിത്രം റിച്ചി ബോക്സ് ഓഫീസില്‍ വിജയം നേടാതെപോയി. റാമിന്‍റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനാവുന്ന ഒരു ചിത്രത്തില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ വ്യക്തമാക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ സിനിമാപ്രേമികളുടെ പ്രതികരണങ്ങള്‍.

അതേസമയം നിരവധി ശ്രദ്ധേയ ചിത്രങ്ങളാണ് നിവിന്‍ പോളിയുടേതായി പുറത്തുവരാനുള്ളത്. രാജീവ് രവിയുടെ തുറമുഖം, ലിജു കൃഷ്‍ണയുടെ പടവെട്ട്, രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാളിന്‍റെ കനകം കാമിനി കലഹം, എബ്രിഡ് ഷൈനിന്‍റെ മഹാവീര്യര്‍ എന്നിവയാണ് അവ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona