ദില്ലി: ദേശീയ ചലച്ചിത്ര പുരസ്കാരം സംബന്ധിച്ച വിവാദങ്ങള്‍ തീരുന്നില്ല. മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം നിഷേധിച്ചെന്ന വിവാദം ആരാധകര്‍ ഉയര്‍ത്തുന്നതിന് പിന്നാലെ തെലുങ്ക് സിനിമയില്‍ നിന്നും പുതിയ ആരോപണം ഉയരുന്നത്. തെലുങ്ക് താരം രാം ചരണിന് അവാര്‍ഡ് നിഷേധിച്ചു എന്ന പേരിലാണ് ഇദ്ദേഹത്തിന്‍റെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം അറിയിക്കുന്നത്. 

രംഗസ്ഥലം എന്ന ചിത്രത്തിലെ രം ചരണിന്‍റെ പ്രകടനം മികച്ചതായിരുന്നെന്നും എന്നാല്‍ ജൂറി ഇത് അവഗണിച്ചെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്. ധനുഷ്, രണ്‍വീര്‍ കപൂര്‍, രണ്‍വീര്‍ സിംഗ്, മമ്മൂട്ടി എന്നിവരെപ്പോലെ രാം ചരണിനെയും അവഗണിച്ചുവെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. ദേശീയ ജൂറിക്കെതിരെ വലിയ സൈബര്‍ ആക്രമണമാണ് ഇപ്പോഴും നടക്കുന്നത്. ഉറി എന്ന ചിത്രത്തിന് വിക്കി കൗശലിനും, അന്ധാദുന്‍ എന്ന ചിത്രത്തിന് ആയുഷ്മാര്‍ ഖുറാനയ്ക്കുമാണ് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് പങ്കുവച്ചത്.