രാം ചരണിനെ നായകനാക്കിയുള്ള ഷങ്കര്‍ ചിത്രം ആര്‍സി 15' ചിത്രീകരണം പുനരാരംഭിക്കുന്നു.

ആരാധകര്‍ രാം ചരണിന്റേതായി കാത്തിരിക്കുന്ന ചിത്രമാണ് 'ആര്‍സി 15' എന്ന വിളിപ്പേരുള്ള പ്രൊജക്റ്റ്. ഹിറ്റ് മേക്കര്‍ ഷങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നതാണ് പ്രധാന പ്രത്യേകത. ചിത്രത്തിന്റെ ചിത്രീകരണം പുനരാരംഭിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഷങ്കര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഷങ്കറിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് രാം ചരണ്‍ നായകനാകുന്ന 'ആര്‍സി 15' എന്നതിനാല്‍ തെന്നിന്ത്യയൊട്ടാകെ കാത്തിരിക്കുന്ന പ്രൊജക്റ്റാണ്. 2021ന്റെ ആദ്യപാദത്തില്‍ ചിത്രീകരണം തുടങ്ങിയ സിനിമയാണ് ഇത്. കമല്‍ഹാസൻ നായകനായ 'ഇന്ത്യൻ 2' എന്ന ചിത്രത്തിന്റെ ചിത്രീകരണവും ഷങ്കര്‍ തുടര്‍ന്നതിനാലാണ് 'ആര്‍സി 15' വൈകിയത്. എന്തായാലും രാം ചരണ്‍ ചിത്രം പുനരാരംഭിക്കുന്നുവെന്ന വാര്‍ത്ത ആരാധകരെ ആവേശഭരിതരാക്കിയിരിക്കുകയാണ്.

Scroll to load tweet…

ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ആണ് ചിത്രം നിര്‍മിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജിന്റെ കഥയ്‍ക്ക് എസ് ഷങ്കര്‍ തന്നെയാണ് തിരക്കഥ എഴുതുന്നത്. ബോളിവുഡ് നടി കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അഞ്‍ജലിയും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ ഉണ്ടാവും. എസ് ഷങ്കറിന്റെ രാം ചരണ്‍ ചിത്രത്തിന് തെലുങ്കിന് പുറമേ തമിഴ്, ഹിന്ദി പതിപ്പുകളുമുണ്ടാകും. എസ് തമൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. തിരു ആര്‍ രത്‍നവേലുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാം ചരണ്‍, കിയാര അദ്വാനി, അഞ്‍ജലി എന്നിവര്‍ക്കു പുറമേ മലയാളിി താരം ജയറാം, സുനില്‍, നവീൻ ചന്ദ്ര, തുടങ്ങിയവരും ചിത്രത്തിലുണ്ടാകും. സമുദ്രക്കനിയും ഒരു പ്രധാന വേഷത്തിലുണ്ടാകും.

കമല്‍ഹാസൻ നായകനായി 1996ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 'ഇന്ത്യന്റെ' രണ്ടാം ഭാഗവും വൻ പ്രതീക്ഷയുള്ള ചിത്രമുള്ളതാണ്. ഷങ്കറിന്റെ സംവിധാനത്തില്‍ 200 കോടി രൂപ ബജറ്റില്‍ ഒരുക്കുന്ന 'ഇന്ത്യൻ 2'വില്‍ കാജല്‍ അഗര്‍വാളാണ് നായിക. ബോളിവുഡ് നടൻ വിദ്യുത് ജമാൻ ചിത്രത്തില്‍ വില്ലൻ വേഷത്തില്‍ എത്തുന്നു. സാമ്പത്തിക കാര്യങ്ങളടക്കമുള്ള വിഷയങ്ങളാല്‍ കുറച്ചുകാലം ചിത്രം നിന്നുപോയെങ്കിലും ചിത്രീകരണം പുനരാരംഭിച്ച 'ഇന്ത്യൻ 2' വൈകാതെ റിലീസ് ചെയ്യാനാണ് എസ് ഷങ്കറിന്റെ ശ്രമം.

Read More: കാര്‍ത്തിയെയും അമ്പരപ്പിക്കാൻ അജയ് ദേവ്‍ഗണ്‍, 'ഭോലാ'യുടെ ദൃശ്യങ്ങള്‍ പുറത്ത്