Asianet News MalayalamAsianet News Malayalam

ഷാരൂഖിന്‍റെ പഠാന്‍ 500 കോടി നേടുന്നതൊക്കെ വലിയ സംഭവമാണോയെന്ന് രാം ഗോപാല്‍ വര്‍മ്മ

ഷാരൂഖിന്‍റെ ചിത്രം 500 കോടിയൊക്കെ നേരിടുന്നത് വലിയ സംഭവമാണോ എന്ന ചോദ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് രാം ഗോപാല്‍ വര്‍മ്മ. 

Ram Gopal Varma comment On pathaan Box Office Success
Author
First Published Jan 31, 2023, 9:28 PM IST

മുംബൈ: പഠാന്‍റെ വിജയം ബോളിവുഡിന് നല്‍കുന്ന ആശ്വാസം തെല്ലൊന്നുമല്ല. കൊവിഡ് കാലത്തിനു ശേഷം ട്രാക്ക് തെറ്റിപ്പോയ ബോളിവുഡിന് ഒരു വന്‍ തിരിച്ചുവരവാണ് ചിത്രം നല്‍കിയിരിക്കുന്നത്, ഒപ്പം ഷാരൂഖ് ഖാനും. തുടര്‍ പരാജയങ്ങള്‍ക്കൊടുവില്‍ നാല് വര്‍ഷത്തിനു മുന്‍പ് കരിയറില്‍ എടുത്ത ഇടവേളയ്ക്കു ശേഷം ഒരു കിംഗ് ഖാന്‍ ചിത്രം ആദ്യമായി തിയറ്ററുകളില്‍ എത്തുകയായിരുന്നു. 
അതിന്‍റേതായി പ്രീ റിലീസ് ഹൈപ്പുകളൊക്കെ ഉണ്ടായിരുന്ന ചിത്രം കാണികള്‍ ഇഷ്ടപ്പെട്ടതോടെ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി പ്രവഹിച്ചു. ഉത്തരേന്ത്യയിലെ സിംഗിള്‍ സ്ക്രീനുകള്‍ വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ജനസമുദ്രങ്ങളായി. പാന്‍ ഇന്ത്യന്‍ തലത്തില്‍ വലിയ വിജയമാണ് പഠാന്‍ നേടിക്കൊണ്ടിരിക്കുന്നത്. 

വീക്കെന്‍ഡില്‍ മികച്ച വിജയം നേടുന്ന ചിത്രങ്ങളും റിലീസിന്‍റെ ആദ്യ തിങ്കളാഴ്ചയില്‍ എത്ര നേടും എന്നത് ചലച്ചിത്ര വ്യവസായത്തിന്‍റെ എപ്പോഴത്തെയും കൌതുകമാണ്. എന്നാല്‍ പഠാന്‍ ആ വെല്ലുവിളിയെയും ഭേദപ്പെട്ട നിലയില്‍ മറികടന്നിരിക്കുകയാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്‍റെ കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്ന് തിങ്കളാഴ്ച ചിത്രം നേടിയത് 25.50 കോടിയാണ്. ഈ വാരം ഇനിയുള്ള ദിനങ്ങളില്‍ ചിത്രം വീണ്ടും കുതിപ്പ് നടത്തും എന്ന് ഉറപ്പാണ്. അതേസമയം അഞ്ച് ദിനങ്ങളില്‍ ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷന്‍ 542 കോടിയാണ്. 

അതേ സമയം ഷാരൂഖിന്‍റെ ചിത്രം 500 കോടിയൊക്കെ നേരിടുന്നത് വലിയ സംഭവമാണോ എന്ന ചോദ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് രാം ഗോപാല്‍ വര്‍മ്മ. കണക്ട് ദില്‍ സെ എന്ന ടിവി ടോക് ഷോയില്‍ സംസാരിക്കുകയായിരുന്നു ആര്‍ജിവി. 

"നോക്കൂ, യാഷ് എന്ന പേരുള്ള തീര്‍ത്തും അറിയപ്പെടാത്ത ഒരു വ്യക്തി ഇവിടെ 500 കോടി ബിസിനസ് ഉണ്ടാക്കുന്നു (കെജിഎഫ് 2  വിജയം ഓര്‍മ്മിപ്പിച്ച്) അതിനാല്‍ ഷാരൂഖ് 500 കോടി ബിസിനസ് ഉണ്ടാക്കുന്നതൊക്കെ വലിയ കാര്യമാണോ" - രാം ഗോപാല്‍ വര്‍മ്മ ചോദിക്കുന്നു. ദക്ഷിണേന്ത്യയിലെ ഡബ്ബ് പടങ്ങള്‍ പോലും വന്‍ വിജയമാകുന്നത് എന്താണെന്ന് ബോളിവുഡ്  പരിശോധിക്കണമെന്നും രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു. 

ഇതേ സമയം പഠാന്‍ റിലീസ് ആയി മികച്ച തുടക്കം കിട്ടിയ സമയത്ത് ആര്‍ജിവി മറ്റൊരു രീതിയിലാണ് പ്രതികരിച്ചത്. അടുത്തകാലത്തായി പലരും സ്ഥാപിക്കാന്‍ ശ്രമിച്ച നാല് കെട്ടുകഥകളെ പൊളിക്കുന്നതാണ് പഠാന്‍റെ വിജയം തകര്‍ക്കുന്നത് എന്നാണ് രാം ഗോപാല്‍ വര്‍മ്മ ട്വീറ്റിലൂടെ അന്ന് പറഞ്ഞത്.

ഷാരൂഖിന്‍റെ  സിനിമ തകർത്ത 4 മിത്തുകളെ കുറിച്ച് അദ്ദേഹം ട്വീറ്റിലൂടെ തുറന്നു പറഞ്ഞു. "1. ഒടിടി കാലത്ത് തിയേറ്റർ കളക്ഷൻ ഒരിക്കലും മികച്ചതായിരിക്കില്ല. 2. ഷാരൂഖ് ഒരു മങ്ങിയ താരമാണ് 3. ദക്ഷിണേന്ത്യയിലെ മസാല സംവിധായകരെപ്പോലെ ബോളിവുഡിന് ഒരിക്കലും ഒരു വലിയ ബ്ലോക്ക്ബസ്റ്റർ ഉണ്ടാക്കാൻ കഴിയില്ല 4. കെജിഎഫ് 2-ന്റെ ഒന്നാം ദിവസത്തെ കളക്ഷൻ തകർക്കാൻ വർഷങ്ങൾ എടുക്കും. പഠാന്‍ തകര്‍ത്ത മിത്തുകള്‍ ഇവയാണ് " രാം ഗോപാല്‍ വര്‍മ്മ ട്വിറ്ററില്‍ എഴുതി.

'സൂപ്പര്‍ ശരണ്യ' ടീം വീണ്ടും; ഷാന്‍ റഹ്‍മാന്‍റെ ഈണത്തില്‍ മനോഹര ഗാനവുമായി 'പ്രണയ വിലാസം'

'കിംഗ് ഓഫ് കൊത്ത'യുടെ ചിത്രീകരണത്തിനിടെ എത്ര തവണ പരുക്കേറ്റു?, മറുപടിയുമായി ദുല്‍ഖര്‍

Follow Us:
Download App:
  • android
  • ios