തെലുങ്കില്‍ യുവ താരങ്ങളില്‍ ശ്രദ്ധേയനായ താരമാണ് രാം പൊതിനേനി. ഹലോ ഗുരു പ്രേമ കോസമം, കണ്ടിരീഗ തുടങ്ങിയ സിനിമകളിലെ നായകൻ. രാം പൊതിനേനിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ രാം പൊതിനേനിയുടെ  പുതിയ സിനിമയുടെ വിവരങ്ങളാണ് ചര്‍ച്ചയാകുന്നത്. രാം പൊതിനേനി തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. സുരേന്ദര്‍ റെഡ്ഡിയുടെ സംവിധാനത്തിലാണ് രാം പൊതിനേനി നായകനാകുന്നത്.

സെയ റാ നരസിംഹ റെഡ്ഡി എന്ന സിനിമയുടെ സംവിധായകനാണ് സുരേന്ദര്‍ റെഡ്ഡി. ചിരഞ്‍ജീവിയായിരുന്നു സെയ് റാ നരസിംഹ റെഡ്ഡിയിലെ നായകൻ. ചിത്രം വൻ വിജയമായി മാറിയിരുന്നു. ഇപോഴിതാ സുരേന്ദ്രര്‍ റെഡ്ഡിയുടെ സംവിധാനത്തില്‍ യുവതാരം രാം പൊതിനേനി നായകനാകുന്നുവെന്നും വാര്‍ത്തകള്‍ വരുന്നു. രാം പൊതിനേനി ഒരു അഭിമുഖത്തില്‍ ആണ് ഇക്കാര്യം സൂചിപിച്ചത്. താൻ പുതുതായി അഭിനയിക്കുന്നത് സുരേന്ദ്രര്‍ റെഡ്ഡിയുടെ ചിത്രത്തിലാണെന്ന് രാം പൊതിനേനി പറഞ്ഞു.

സിനിമയുടെ പ്രമേയം സംബന്ധിച്ച സൂചനകള്‍ ലഭ്യമല്ല.

എന്തായാലും യുവതാരം രാം പൊതിനേനിയും സുരേന്ദര്‍ റെഡ്ഡിയും ഒന്നിക്കുമ്പോള്‍ ഹിറ്റാകുമെന്നു തന്നെ പ്രതീക്ഷിക്കാം.