കഴിഞ്ഞ ദിവസം സൗബിനും തന്റെ കുട്ടിക്കാല വീഡിയോ പങ്കുവച്ചിരുന്നു. 

ലയാളത്തിന്റെ പ്രിയ കലാകാരനാണ് രമേഷ് പിഷാരടി(Ramesh Pisharody). കോമഡി നമ്പറുകളുമായി ടിവി ഷോകളിലും സിനിമയിലും തിളങ്ങിയ രമേഷ് പിഷാരടി ഇപ്പോള്‍ സംവിധായകനായും ശ്രദ്ധേയനാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങൾ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ പിഷാരടി പങ്കുവച്ച പഴയൊരു വീഡിയോയാണ് ശ്രദ്ധേടുന്നത്. 

കുട്ടിക്കാലത്തെ വീഡിയോയാണ് രമേഷ് പിഷാരടി പങ്കുവച്ചിരിക്കുന്നത്. ഒപ്പം തന്റെ പെറ്റായ ബജരംഗൻ എന്ന അണ്ണാനും ഉണ്ട്. 'ഈ വീഡിയോയെ കുറിച്ച് ഒരുപാട് കഥകളും ഓർമ്മകളും ഉണ്ട്. എന്റെ വളർത്തുമൃഗമായ അണ്ണാൻ 'ബജരംഗൻ' @soubinshahir കുത്തിപ്പൊക്കൽ ചലഞ്ച്', എന്നാണ് പിഷാരടി വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്. 

View post on Instagram

കഴിഞ്ഞ ദിവസം സൗബിനും തന്റെ കുട്ടിക്കാല വീഡിയോ പങ്കുവച്ചിരുന്നു. ഡാൻസ് കളിക്കുന്ന വീഡിയോയാണ് താരം പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് രമേഷ് പിഷാരടിയും കുട്ടിക്കാലത്തെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതേസമയം, സിബിഐ 5ലാണ് രമേശ് പിഷാരടി ഇപ്പോൾ അഭിനയിക്കുന്നത്. മമ്മൂട്ടിക്കൊപ്പം അന്വേഷണ ഉദ്യോ​ഗസ്ഥനായാണ് താരം എത്തുക. 

View post on Instagram