ചിങ്ങം ഒന്നിന് കുടുംബസമേതം ആശംസകള്‍ നേര്‍ന്ന് രമേഷ് പിഷാരടി.


മലയാളത്തിന്റെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് രമേഷ് പിഷാരടി. കുറിക്കുകൊള്ളുന്ന കൗണ്ടറുകളാണ് രമേഷ് പിഷാരടിയുടെ ഏറ്റവും വലിയ പ്രത്യേകത. രമേഷ് പിഷാരടിയുടെ തമാശകള്‍ ഓണ്‍ലൈനിലും തരംഗമാണ്. ഇപോഴിതാ ചിങ്ങം ഒന്നിന് കുടുംബ സമേതം ആശംസകള്‍ നേരുകയാണ് രമേഷ് പിഷാരടി.

സാധാരണ ഫോട്ടോ പങ്കുവയ്‍ക്കുകയല്ല രമേഷ് പിഷാരടി ചെയ്യാറുള്ളത്. മികച്ച ക്യാപ്ഷൻ എഴുതാനും രമേഷ് പിഷാരടി ശ്രദ്ധിക്കാറുണ്ട്. നാം ഒന്ന്, ചിങ്ങം ഒന്ന് എന്ന ക്യാപ്ഷനോടെയാണ് ഇത്തവണ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും രമേഷ് പിഷാരടിയുടെ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

പഞ്ചവര്‍ണതത്തയാണ് രമേഷ് പിഷാരടി ഏറ്റവും ആദ്യം സംവിധാനം ചെയ്‍ത ചിത്രം.

ഗാനഗന്ധര്‍വനാണ് രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.