രമേഷ് പിഷാരടിയുടെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.


മിമിക്രിയിലും സംവിധായകനായും സിനിമയില്‍ മികവ് കാട്ടുന്ന താരമാണ് രമേഷ് പിഷാരടി. സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന താരവുമാണ് രമേഷ് പിഷാരടി. രമേഷ് പിഷാരടിയുടെ ക്യാപ്ഷനും ഫോട്ടോയുമൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ രമേഷ് പിഷാരടിയുടെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

View post on Instagram

സാധാരണ ചിരിപ്പിച്ചും ചിന്തിപ്പിച്ചുള്ള ക്യാപ്ഷനാണ് രമേഷ് പിഷാരടി എഴുതാറുള്ളത്. ചിലപ്പോൾ നമ്മൾ ഉത്തരങ്ങൾ കണ്ടെത്തണം, മറ്റു ചില സമയങ്ങളിൽ നമ്മൾ അതിനെ അഭിമുഖീകരിക്കേണ്ടി വരും എന്നാണ് ഇത്തവണത്തെ ക്യാപ്ഷൻ. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്. എന്തായാലും രമേഷ് പിഷാരടിയുടെ പുതിയ ഫോട്ടോയും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

പഞ്ചവര്‍ണ തത്ത എന്ന സിനിമയാണ് രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്‍ത സിനിമ.

രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ഗാനഗന്ധര്‍വൻ ആണ്.