റാമോജി ഫിലിം സിറ്റി തുറക്കുന്നു.

റാമോജി ഫിലിം സിറ്റി 18 മുതല്‍ വീണ്ടും വിനോദ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും. വിനോദവും സിനിമയും മികച്ച അനുഭവം സമ്മാനിക്കുന്ന റാമോജി ഫിലിം സിറ്റിയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത് ആകര്‍ഷകമായ കാഴ്‍ചകളാണ്. സിനിമാ ലൊക്കേഷനുകള്‍, സ്റ്റണ്ട് ഷോകള്‍, ലണ്ടൻ വീഥികള്‍ മുഗള്‍ ഗാര്‍ഡൻ, സാഹസിക വിനോദങ്ങള്‍ തുടങ്ങി രാജ്യത്തെയും വിദേശങ്ങളിലെയും പ്രധാന കേന്ദ്രങ്ങളൊക്കെയും പുനസൃഷ്‍ടിച്ചിരിക്കുന്നു.

Add Asianetnews as a Preferred SourcegooglePreferred

സാധാരണക്കാരുടെ ബജറ്റിനിണങ്ങിയ മുറികള്‍ മുതല്‍ വിവിധ തലത്തിലുള്ള താമസ സൗകര്യങ്ങളും ഫിലിം സിറ്റിയില്‍ ഒരുക്കിയിട്ടുണ്ട്.

എല്ലാവിധ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരിക്കും ഫിലിം സിറ്റി പ്രവര്‍ത്തിക്കുക. പ്രധാന കേന്ദ്രങ്ങള്‍ അണുവിമുക്തമാക്കിയും സാമൂഹിക അകലം ഉറപ്പുവരുത്തിയുമായിരിക്കും ഫിലിം സിറ്റിയുടെ പ്രവര്‍ത്തനം. സുരക്ഷാ മാനദണ്ഡങ്ങളില്‍ പരിശീലനം ലഭിച്ച ഗൈഡുകളാണ് ടൂറിസ്റ്റുകളെ അനുഗമിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.ramojifilmcity.com സന്ദര്‍ശിക്കുകയോ 18001202999 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കുകയോ ചെയ്യുക.